Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
കാര്യം. ആ ലിസിയുടെ മുമ്പിൽ എല്ലാം ഞാൻ ഇത് വരെ തോറ്റു കൊടുത്തിട്ടില്ല. അവളുടെ മോന് കെട്ടിയത് അമേരിക്കയില്‍ ഉള്ള ഡോക്ടർ കൊച്ചിനേയാ. അപ്പൊ എന്റെ മോന് ഒരു ക്ലാർക്കിന്റെ മോളെ കെട്ടി എന്ന് പറഞ്ഞാൽ? അതെനിക്ക് ക്ഷീണമാ".
ജോ അസ്വസ്ഥയോടെ "എങ്കിൽ ശരി അടുത്ത തവണ ലിസ്സി ആന്റിയോട് പറഞ്ഞേരെ. നിങ്ങളുടെ മോന് കല്യാണം കഴിക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് കെട്ടുന്നില്ല എന്ന്". അതും പറഞ്ഞ് ജോ എഴുന്നേറ്റ് മുറിയിലേക്ക് പോയി.
ഫിലിപ്:"എടി നിനക്ക് നമ്മുടെ മോന് നല്ലോരു കുട്ടിയെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആണോ താല്പര്യം അതോ, ലിസിയുടെ അടുത്ത് പൊങ്ങച്ചം പറയുന്നതാണോ അതിലും പ്രധാനം?".
സാറാമ്മ ഒന്നും മിണ്ടാതെ കുറച്ച് നേരം ആലോചിച്ച് ഇരുന്നു.
സാറാമ്മ:"നിങ്ങള്‍ ആ ബ്രോക്കറ് സാബുവിനെ ഒന്ന് വിളിച്ചേ. എന്നിട്ട് അവനോട് ഈ പെണ്ണിനെയും, കുടുംബത്തെയും പറ്റീ എല്ലാ വിവരവും അന്വേഷിച്ച് പറയാൻ പറ. ഇവള് ജനിച്ചപ്പോള്‍ മുതൽ ഉള്ള എല്ലാ കാര്യങ്ങളും എനിക്ക് അറിയണം".
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ഒരുനില ഉള്ള സാധാരണ ഒരു വീടിന്റെ മുമ്പിലേക്ക് ജോ കാർ ഓടിച്ചു കയറ്റി. പുറകില്‍ സാറാമ്മ അല്പം പുച്ഛത്തോടെ പറഞ്ഞു "വാടക വീടാണ്, എന്നിട്ട് പോലും ഒരു രണ്ട് നില വീട് വാടകയ്ക്ക് എടുക്കാൻ ഉള്ള ശേഷി പോലും അവര്‍ക്ക് ഇല്ലേ?"
ജോ കേട്ടതായി ഭാവിച്ചില്ലെങ്കിലും ഫിലിപ് പറഞ്ഞു "ഡി, നീ ഇങ്ങനെ എല്ലാം സംസാരിക്കാതെ. അവന് കെട്ടി ഇവിടെ വന്ന് ജീവിക്കാൻ ഒന്നും പോകുന്നില്ലല്ലോ. സാബു പറഞ്ഞത് നീയും കേട്ടതല്ലേ? ഈ കുട്ടി തനി തങ്കം
💬 Comments
View all comments