Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
ഫിലിപ്പ് പറഞ്ഞു "ആണോ മോളെ? ഞങ്ങളുടെ അക്കൗണ്ടൻ്റ് ഒരു പുതിയ പയ്യനാണ്. അവൻ എല്ലാം പണിത് കുളം ആക്കി വെച്ചിരിക്കുകയാ. വർഷങ്ങളായി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അക്കൗണ്ടൻ്റ് ഭാസ്കരൻ പിള്ള ചേട്ടൻ റിട്ടയർ ആയി പോയി. അത് കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ പ്രശ്നങ്ങളാ. എന്തായാലും മോള് ഇപ്പോ ഇരുന്ന് ഇതിന് വേണ്ടി കിടന്ന് കഷ്ടപ്പെടേണ്ട. നാളെയോ പിന്നെ ഇപ്പോഴെങ്കിലും സമയം ഉള്ളപ്പോൾ നമുക്ക് നോക്കാം. ഞാൻ എന്തായാലും ആ പുതിയ പയ്യനോട് ഒന്ന് കൂടെ ഇത് ഉണ്ടാക്കി തരാൻ പറയാം".
ഹന്ന പുഞ്ചിരിയോടെ "ശരി പപ്പാ എന്നാൽ. അത് കഴിഞ്ഞ് എന്നെ കാണിച്ചാൽ മതി. ഞാൻ സഹായിക്കാം".
ഫിലിപ്പ്:"അത് മതി മോളെ. നമുക്ക് എന്നാൽ അത്താഴം കഴിച്ചേക്കാം. അതിന് മുന്നേ മോള് സാറാമയോട് ഒന്നിങ്ങോട്ട് വരാൻ പറ. അവളോടും എല്ലാം ഒന്ന് പറഞ്ഞേക്കാം".
സാറാമയോട് സംസാരിക്കാൻ ഉള്ള ഭയം കൊണ്ട് ഹന്ന പറഞ്ഞു "ശരി പപ്പാ. ഞാൻ മമ്മിയോട് വരാൻ പറയാം. എന്നിട്ട് ഞാൻ പോയി അത്താഴത്തിന് ഉള്ളത് എല്ലാം എടുത്ത് വെക്കാനുള്ള പണി നോക്കാം".
ഫിലിപ്പ്:"അതൊന്നും വേണ്ട മോളെ, ആ മേരിയോട് പറഞാൽ മാത്രം മതി".
ഹന്ന പുറത്തേക്ക് നടന്ന് കൊണ്ട് "ഏയ്, അതൊന്നും സാരമില്ല പപ്പാ. ഇതെല്ലാം എനിക്ക് സന്തോഷം ഉള്ള കാര്യമല്ലേ".
നടന്ന് പോകുമ്പോൾ താളത്തിൽ തുളുമ്പുന്ന അവളുടെ നിതംബത്തെ നോക്കാതെ ഇരിക്കാൻ ഫിലിപ്പിന് കഴിഞ്ഞില്ല.
ഹന്ന ഹാളിൽ ഇരിക്കുന്ന സാറാമ്മയുടെ അടുത്ത് ചെന്ന് നിന്നിട്ട് അല്പം ഭയത്തോടെ വിളിച്ചു "മമ്മി"..
സാറാമ്മ ഒന്ന് മൂളി.
ഹന്ന:"മമ്മി കഴിക്കാൻ സമയമായെങ്കിൽ എല്ലാവർക്കും ഒരുമിച്ച്
💬 Comments
View all comments