0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

പറഞ്ഞപ്പോ അയാള് സമ്മതിച്ചു. സിനിമ കാണുന്നതിന് ഇടയില് അയാളോട് ഞാൻ എന്നോട് ചാറ്റ് ചെയ്യാൻ വേണ്ടി പുതിയ അക്കൗണ്ട് ഉണ്ടാക്കാൻ വേണ്ടി അയാളുടെ ഫോണിൻ്റെ പാസ്‌വേഡും ഇമെയിൽ അക്കൗണ്ടിൻ്റെ പാസ്‌വേഡും ചോദിച്ചു. അയാള് ഫോണിൻ്റെ പാസ്‌വേഡ് പറഞ്ഞ് തന്നിട്ട് ഇമെയിൽ പാസ്‌വേഡ് നോക്കാൻ വേണ്ടി ഡയറി എടുത്ത് കൊണ്ട് വന്നു. അത് കഴിഞ്ഞ് ഞാൻ അയാളോട് ടക്കീല കുടിക്കാമെന്ന് പറഞ്ഞ്, അയാള് കാണാതെ അയാളുടെ ഗ്ലാസിൽ മരുന്ന് കലക്കി കൊടുത്തു".

ദിയയും മിയയും അവൾക്ക് ഓരോ ഉമ്മകൾ കൊടുത്ത് കൊണ്ട് പറഞ്ഞു "ചേച്ചിയെ സമ്മതിക്കണം. എന്തൊരു ധൈര്യമാ ചേച്ചിക്ക്".

അവൾ അല്പം പരിഭ്രമത്തോടെ ജോവിൻ്റെ മുഖത്തേക്ക് മാത്രം നോക്കിയില്ല. ജോ മെല്ലെ ഒന്ന് പുഞ്ചിരിച്ചു. ഹന്ന പറഞ്ഞതിൽ മിക്കവാറും എല്ലാം തന്നെ കള്ളം ആണെന്ന് ആ പോലീസുകാരന് എളുപ്പം തന്നെ മനസ്സിലായി. പക്ഷേ അവന് ഒരു കാര്യവും ഉറപ്പായിരുന്നു. യാതൊരു നിവൃത്തിയും ഇല്ലാതായാൽ മാത്രമേ ഹന്ന അയാളുടെ ഇംഗിതത്തിന് വഴങ്ങി കൊടുക്കുകയുള്ളു എന്നും, എന്നാൽ അയാള് എന്ത് തന്നെ ചെയ്താലും ഹന്നയ്ക്ക് തന്നോടുള്ള സ്നേഹത്തിന് ഒരിറ്റ് പോലും കുറവുണ്ടാവുകയില്ല എന്നും അവന് ഉറപ്പായിരുന്നു. അവൾക്കത് പറയാൻ താൽപര്യം ഇല്ലാത്തത് പോലെ തന്നെ അവന് അത് കേൾക്കാനും താല്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് അവൻ കൂടുതൽ ഒന്നും ചോദിക്കാതെ അവൾക്ക് ഒരു ചുംബനം കൂടെ കൊടുത്തിട്ട് അവളെ കടന്ന് നിലത്ത് ബോധം ഇല്ലാതെ കിടക്കുന്ന അയാളുടെ അടുത്തേക്ക് പോയി. പുറകെ വന്ന ദിയയും മിയയും ദേഷ്യത്തോടെ അയാളുടെ കവിളിൽ മാറി മാറി അടിച്ചു. എന്നിട്ട് അയാളുടെ മുഖത്ത് കാർക്കിച്ച്

💬 Comments

View all comments