Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
കഴിഞ്ഞ കഥക്ക് നൽകിയ എല്ലാ സപ്പോർട്ടിനും നന്ദി. ഒരു പുതിയ കഥ തുടങ്ങുകയാണ്.
ഹന്നയുടെ ദുരിതം അധ്യായം 1

ജോ എന്ന് വിളിക്കുന്ന ജോനാഥൻ ഫിലിപ്, ഐപിഎസ് ട്രെയിനിങിന്റെ അവസാന ഭാഗമായി ഹൈദരാബാദിൽ ASP ആയി ജോലി ചെയ്യുന്നു. കോട്ടയത്തെ പേരുകേട്ട ഒരു കുടുംബം ആണ് ഇലക്കല്‍ കുടുംബം. അവിടുത്തെ ഏക പുത്രന് ആണ് ജോ. ചെറുപ്പം മുതലേ സ്പോര്‍ട്സിലും പഠിത്തത്തിലും ഒരു പോലെ മികവ് കാണിച്ചിരുന്ന ജോയുടെ സ്വപ്നം ആയിരുന്നു ഒരു ഐപിഎസ് ഓഫീസർ ആവുക എന്നത്. വെറുതേ വീട്ടില്‍ ഇരുന്ന് പണിക്കാരെ കൊണ്ട് റബര്‍ വെട്ടി വിറ്റ് ജീവിച്ചാൽ പോലും ലക്ഷങ്ങൾ മാസം കിട്ടുമെങ്കിലും, ജോ സ്വന്തം കഠിനാധ്വാനം കൊണ്ടാണ് ഐപിഎസ് നേടി എടുത്തത്. ചെറുപ്പം മുതൽ കുങ്ങ്ഫൂ പഠിച്ച് തുടങ്ങിയ ജോയ്ക്ക് ഫിസിക്കല്‍ ടെസ്റ്റ് ഒന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. അക്കാദമിയിലെ തന്നെ ഒരു ടോപ്പ് സ്കോറുമായി ആണ് അവന് പാസ്സായി വന്നത്. ഇപ്പോൾ ഏകദേശം നാല് വര്‍ഷം ആകാറായി ഹൈദരാബാദിൽ ASP ആയി ജോലി ചെയ്യുന്നു.
അവധിക്ക് വീട്ടില്‍ വന്ന് കയറിയതും അമ്മമാരുടെ ക്ലീഷേ ചോദ്യം ആണ് അവനെ വരവേറ്റത് "അയ്യേ, ഇത് എന്ത് കോലം ആടാ? ആകെ അങ്ങ് കരിഞ്ഞ് ഒണങ്ങി പോയല്ലോ നീ!"
അവന്റെ അച്ഛൻ ഫിലിപ് ചിരിച്ച് കൊണ്ട് പറഞ്ഞു "പിന്നെ പോലീസ്മാര് എസി മുറിയില്‍ ഇരുന്ന് ജോലി ചെയ്യും എന്നാണോ സാറാമ്മ വിചാരിച്ചത്?" ജോയും ചിരിച്ചു.
സാറാമ്മ പക്ഷെ വിഷമത്തോടെ പറഞ്ഞു "പക്ഷെ ഇത് ഇത്തിരി കടുപ്പം തന്നെ. കണ്ടാൽ നീ അവിടെ കൂലി പണിക്ക്
💬 Comments
View all comments