Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
തുപ്പി. ആരും അവരെ തടഞ്ഞില്ല.
അവരുടെ ദേഷ്യം ഒന്ന് അടങ്ങി കഴിഞ്ഞ് അവർ നാലു പേരും ചേർന്ന് അയാളെ അകത്തെ ബെഡ്റൂമിലേക്ക് മാറ്റിയിട്ട് കതക് പുറത്ത് നിന്ന് പൂട്ടി. ജോ ഉള്ളിൽ തന്നെ അയാൾക്ക് കാവൽ ഇരുന്നു വാതിൽ അടയ്ക്കാൻ നേരം അവൾ പുഞ്ചിരിയോടെ പറഞ്ഞു "കൊല്ലരുത്". ജോ ചിരിച്ച് കൊണ്ട് "ബോധം വന്നിട്ട് കൊടുത്താലേ ഒരു രസമുള്ളൂ. പേടിക്കണ്ട". അതിന് ശേഷം ഹന്ന അയാളുടെ ഫോൺ എടുത്തിട്ട് പറഞ്ഞു "ഇതിൽ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തായാലും നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഞാൻ നോക്കിക്കോളാം. അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ അത് കാണരുത് എന്ന് ഹന്നയ്ക്ക് ഉണ്ടായിരുന്നു.
ദിയയും മിയയും തല കുലുക്കി.
ഹന്ന:"അപ്പോഴേക്കും നിങ്ങള് അയാളുടെ ലാപ്ടോപ് നോക്കി എടുക്ക്. പണിയുണ്ട്".
ഹന്ന മൊബൈലും ആയി നടക്കാൻ പോയപ്പോൾ ദിയ പുറകിൽ നിന്ന് വിളിച്ചു.
ദിയ കണ്ണീരോടെ പറഞ്ഞു:"ചേച്ചീ, ഇല്ലെന്ന് ഞങ്ങൾക്ക് ഉറപ്പാണ്, എന്നാലും എങ്ങാനും അയാളുടെ മൊബൈലിൽ വീഡിയോ ഉണ്ടെങ്കിൽ, അയാള് ഞങ്ങളെ... ഞങ്ങളെ.. നശിപ്പിച്ചോ എന്ന് മാത്രം ഒന്ന് നോക്കാമോ? അത് കാണാൻ ഉള്ള ശക്തി ഞങ്ങൾക്ക് ഇല്ലാത്തത് കൊണ്ടാണ്".
ഹന്ന അവളെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് അവളുടെ കണ്ണുനീർ തുടിച്ച് കൊടുത്തിട്ട് പറഞ്ഞു "പേടിക്കേണ്ട, മോളെ ഒന്നുമുണ്ടാവില്ല. എങ്കിലും ഞാൻ നോക്കിക്കോളാം".
ഹന്ന അയാളുടെ മൊബൈൽ ഓപ്പൺ ചെയ്ത് അതിൽ ഗാലറി എടുത്ത് നോക്കി. അവളുടെ തല പെരുക്കുന്ന വീഡിയോകൾ ആയിരുന്നു അയാളുടെ ക്യാമറ ഫോൾഡറിൽ ഉണ്ടായിരുന്നത്. പല പെണ്ണുങ്ങളുടെ കൂടെ ഉള്ള
💬 Comments
View all comments