0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

അയാളുടെ ലീലാവിലാസങ്ങൾ. അതിൽ ഒന്ന് രണ്ടെണ്ണമെങ്കിലും കണ്ടാൽ തന്നെ മനസ്സിലാകും താല്പര്യം ഇല്ലാത്ത പെണ്ണുങ്ങളെ ഒന്നുകിൽ ബ്ലാക്ക്മെയിൽ ചെയ്ത് അല്ലെങ്കിൽ പണം കൊടുത്ത് ഉപയോഗിക്കുന്നതാണെന്ന്. അവൾ അവർ പറഞ്ഞ ഏകദേശം മാസം വെച്ച് നോക്കി അധികം വൈകാതെ തന്നെ അവരുടെ വീഡിയോയും അവൾ കണ്ട് പിടിച്ചു. ഉറങ്ങി കിടക്കുന്ന അവരോട് ചെയ്യുന്ന വൃത്തികേടുകൾ കണ്ട് ഹന്നയുടെ പെരുവിരൽ മുതൽ ദേഷ്യം ഇരച്ച് കയറി. എന്നാൽ അവർ പേടിച്ചത് പോലെ അയാള് അവരുടെ ചാരിത്ര്യം കവരാനുള്ള സമയം കിട്ടിയിട്ടില്ല. അവൾ പെട്ടെന്ന് തന്നെ അത് മാത്രം ഡിലീറ്റ് ചെയ്തു. എന്നിട്ട് recycle binൽ പോയിട്ട് അവിടുന്നും ഡിലീറ്റ് ചെയ്തു. പിന്നെ അവൾ ആ ഫോണിൽ ക്ലൗഡ് ബാക്കപ്പ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി, ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി.

അപ്പോഴേക്കും അവർ അയാളുടെ ലാപ്ടോപ്പും ആയി വന്നു. അവർ മൂന്ന് പേരും കൂടെ അതിലും ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി.

ഹന്ന:"എങ്കിലും റിസ്ക് എടുക്കണ്ട. പോകുമ്പോൾ അതും കൂടെ എടുക്കാൻ ഓർക്കണേ".

അതിന് ശേഷം അവൾ ലാപ്ടോപ്പും ഫോണും ഡയറിയും ആയി ഇരുന്ന് അയാളുടെ ഓരോ ബാങ്ക് അക്കൗണ്ടുകൾ ആയി തുറന്ന് എല്ലാത്തിലേയും കണക്കുകൾ നോക്കി.

ഹന്ന:"അവൻ്റെ പേരിൽ മൊത്തം സേവിംഗ്സ് അക്കൗണ്ടിൽ കിടക്കുന്നത് 22 കോടി 38 ലക്ഷവും ശിഷ്ടവും ആണ്. അവൻ്റെ പേരിൽ SBI ബാങ്കിൽ ആണ് ലോൺ ഉള്ളത്. അതായിരിക്കും പപ്പാ പറഞ്ഞ വീട് പണയം വെച്ചുള്ള ലോൺ അവന് ട്രിപ്പ് പോകാൻ വേണ്ടി. അത് ഇനി കുടിശിക ബാക്കി ഉള്ളത് 36 ലക്ഷവും ശിഷ്ടവും ആണ്.

💬 Comments

View all comments