0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഒരു രൂപ പോലും അവൻ FD ഇട്ടിട്ടില്ല. ഒരു കാര്യം ചെയ്യ് നിങ്ങള് രണ്ട് പേരും കൂടെ ഇരുന്ന് എല്ലാ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും മുഴുവൻ കാശും ദാ ഈ ലിസ്റ്റിലെ അക്കൗണ്ടുകളിലേക്ക് ഒരു 10 ലക്ഷം വെച്ച് ട്രാൻസ്ഫർ ചെയ്യ്. ഇതെല്ലാം എനിക്ക് പരിചയമുള്ള നല്ല ഓർഫണേജുകളുടെയും, ചാരിറ്റി ട്രസ്റ്റുകളുടെയും അക്കൗണ്ടുകൾ ആണ്. ബാക്കി ഉള്ള കാശ് മുഴുവൻ PMഇൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് ഡോണേറ്റ് ചെയ്യ്. അതിൻ്റെ വിവരങ്ങൾ ഓൺലൈനിൽ കിട്ടും".

ഒന്ന് ആലോചിച്ച ശേഷം "അല്ലെങ്കിൽ ഒരു 36 ലക്ഷം SBI ബാങ്കിൽ ബാക്കി വെച്ചേരെ. കുടുംബ വീട് നമ്മളായിട്ട് കളഞ്ഞു എന്ന് വേണ്ട. അയാൾക്ക് വേണമെങ്കിൽ ലോൺ അടച്ച് വീട് രക്ഷിക്കാം. അല്ലെങ്കിൽ അത് കൊണ്ട് അവസാനമായി ഒരു ട്രിപ്പിനും കൂടെ പോയി വരട്ടെ".

ദിയയും മിയയും ഹന്ന പറഞ്ഞപോലെ കാര്യങ്ങള് ചെയ്യാൻ തുടങ്ങി. ഹന്ന അയാളുടെ ഫോൺ എടുത്ത് അയാൾക്ക് ഏതെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ പണിയോ, അല്ലെങ്കിൽ വേറെ ഏതെങ്കിലും വഴിക്ക് കാശ് സൂക്ഷിച്ച് വെച്ചിട്ടുണ്ടോ എന്ന് നോക്കി. ഒന്നുമില്ലായിരുന്നു. പിന്നെ അവൾ ആ വീട് മുഴുവൻ അരിച്ച് പെറുക്കി. മുകളിലെ മാസ്റ്റർ ബെഡ്‌റൂമിലെ സെയ്ഫിൽ കുറെ സ്വർണ്ണം ഉണ്ടായിരുന്നു. അവൾ അത് ഏകദേശം ഒന്ന് മനകണക്ക് കൂട്ടി നോക്കിയപ്പോൾ ഏകദേശം ഒരു 30 ലക്ഷത്തിൻ്റെ അടുത്ത് ഉണ്ടായിരുന്നു. അവൾ അത് അവിടെ തന്നെ വെച്ച് പൂട്ടിയിട്ട് അവൾ തൊട്ട എല്ലാ സ്ഥലങ്ങളിലും സ്പിരിറ്റ് വെച്ച് തുടച്ചു.

അവൾ എല്ലാം കഴിഞ്ഞ് താഴേക്ക് വന്നിട്ട് അവരോട് പറഞ്ഞു "അതേ അയാളുടെ SBIൽ

💬 Comments

View all comments