Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ഒരു ആറ് ലക്ഷം ബാക്കി വെച്ചാൽ മതി. ബാക്കി അയാള് വേണമെങ്കിൽ ഇവിടെയുള്ള സ്വർണ്ണം വിൽക്കട്ടെ".
ഏകദേശം ഒന്നര മണിക്കൂർ എടുത്തു ഹന്ന പറഞ്ഞത് മുഴുവൻ ചെയ്ത് തീരാൻ. 22 കോടിയിൽ മുകളിൽ ഉണ്ടായിരുന്ന അയാളുടെ ബാങ്ക് ബാലൻസ് ഇപ്പൊൾ വെറും 6 ലക്ഷം മാത്രമായി ചുരുങ്ങി. അതിന് ശേഷം അവർ അയാളുടെ മുറി തുറന്ന് ഉള്ളിലേക്ക് കയറി. ജോ അവരെ കാത്ത് ഉള്ളിൽ തന്നെ ഇരിക്കുകയായിരുന്നു.
ജോ:"നിങ്ങളുടെ പ്ലാൻ എല്ലാം കഴിഞ്ഞോ"
ദിയയും മിയയും ഓരോ 👍 കാണിച്ചു.
ഹന്ന:"എല്ലാം റെഡി ഇച്ഛാ" എന്ന് പറഞ്ഞു.
ജോ കൈ തിരുമ്മി കൊണ്ട് "അപ്പൊൾ ഇനി എൻ്റെ പ്ലാൻ". അവിടെ കരുതിയിരുന്ന ഒരു ബക്കറ്റ് വെള്ളം ജോ അയാളുടെ തലയിലൂടെ കമത്തി. അയാള് മെല്ലെ ബോധം തെളിഞ്ഞ് വന്ന് തുടങ്ങിയപ്പോൾ ജോ കൈ വീശി ആഞ്ഞ് ഒരെണ്ണം അയാളുടെ കവിളത്ത് വെച്ച് കൊടുത്തു. അയാള് ഉറക്കെ കരഞ്ഞ് കൊണ്ട് ഭയന്ന് ചുറ്റും നോക്കി. മുൻപിൽ പുഞ്ചിരിയോടെ കട്ടിലിൽ ഇരിക്കുന്ന മൂന്ന് പെണ്ണുങ്ങളെ ആണയാൾ ആദ്യം കണ്ടത്. അയാൾക്ക് താൻ എവിടെയാണെന്നോ എന്താണെന്നോ ഒന്നും മനസ്സിലായില്ല. ഭയത്തോടെ ചുറ്റും നോക്കിയപ്പോൾ രൗദ്രഭവത്തിൽ നിൽക്കുന്ന ജോവിനെ കണ്ട് അയാൾ ഭയന്ന് നിലത്തേക്ക് വീണു പോയി.
വർഗീസ്:"ജോ... മോ... മോനേ.. മോൻ എപ്പോ വന്നു?.. ഞാ.. ഞാനൊന്ന് മയങ്ങി പോയി".
ജോവിൻ്റെ അടുത്ത അടി അയാളുടെ കരണത്ത് വീണു. വർഗീസ് പിടഞ്ഞ് ജോവിൽ നിന്ന് അകന്ന് മാറാൻ നോക്കി.
വർഗീസ്:"മോനേ ഡാ.. നിൻ്റെ അങ്കിൾ ആണ് ഞാൻ.. അപ്പൻ്റെ സ്ഥാനമാണ് എനിക്ക്..
💬 Comments
View all comments