0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഇങ്ങനെ ഒന്നും ചെയ്യല്ലേ".

ജോവിൻ്റെ തൊഴി കൊണ്ട് അയാള് തെറിച്ച് വീണു. അയാള് തപ്പി തടഞ്ഞ് എഴുന്നേറ്റ് പെണ്ണുങ്ങളെ നോക്കി കരഞ്ഞ് കൊണ്ട് പറഞ്ഞു "മോളെ... മക്കളേ... നിങ്ങളെങ്കിലും പറ, അങ്കിളിനെ ഒന്നും ചെയ്യല്ലേ എന്ന്".

ഹന്ന ദിയയെയും മിയയെയും നോക്കി പറഞ്ഞു "ഇന്നത്തോടെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഈ വിഷജന്തുവിൻ്റെ ചാപ്റ്റർ നിങ്ങൾ ക്ലോസ് ചെയ്യണം. ഇനി ഒരിക്കലും ഇയാളുടെ പേര് കേട്ടാലോ, ഇയാളെ കണ്ടാലോ നിങ്ങളുടേയുള്ളിൽ ഭയം വരരുത്. അതിന് എന്താ വേണ്ടത് എന്ന് വെച്ചാൽ നിങ്ങൾ ചെയ്തോ. കൊല്ലണമെങ്കിൽ കൊന്നോ. ബാക്കി ഞങ്ങൾ നോക്കിക്കോളാം. നിങ്ങള് ബാക്കി വെക്കുകയാണെങ്കിൽ ബാക്കി ഞാൻ കൊടുത്തോളാം".

ജോ ചിരിച്ച് കൊണ്ട് "അതും കഴിഞ്ഞ് ബാക്കി ഉണ്ടെങ്കിൽ എൻ്റെ ഭാര്യയെയും പെങ്ങന്മാരെയും തോട്ടതിനുള്ളത് ഞാൻ കൊടുത്തോളാം".

വർഗീസ് മരണത്തെ മുൻപിൽ കണ്ട് അവരെ മാറി മാറി ഭയത്തോടെ നോക്കി. ദിയയും മിയയും തൻ്റെ അടുത്തേക്ക് അലറി കൊണ്ട് ഓടി വരുന്നത് കണ്ട് അയാള് കരഞ്ഞ് കൊണ്ട് പുറകോട്ട് ഇഴഞ്ഞ് നീങ്ങാൻ ശ്രമിച്ചു.

ഒരു മണിക്കൂറോളം കഴിഞ്ഞാണ് അവർ നിർത്തിയത്. വർഗീസിൻ്റെ ദേഹത്ത് ചതവില്ലാത്ത ഒരിഞ്ച് സ്ഥലം ബാക്കി ഉണ്ടായിരുന്നില്ല. മുഖമെല്ലാം ഇരുണ്ട് നീര് വെച്ചിരുന്നു. മുക്കിൽ നിന്നും വായിൽ നിന്നുമെല്ലാം ചോര ഒലിച്ചു വരുന്നുണ്ടായിരുന്നു. പാതി ചത്ത അവസ്ഥയിൽ കിടന്ന അവനെ നോക്കി ഹന്ന പറഞ്ഞു "ഇനി നീ കുറേ നാള് ഇഴഞ്ഞ് നടക്ക്. എന്നിട്ട് തല പൊക്കിയിട്ട് വീണ്ടും എന്തെങ്കിലും കൊള്ളരുതായ്മ കാണിച്ചാൽ നിൻ്റെ ലാപ്ടോപ്പും, നിൻ്റെ P for pussy മൊബൈലും ഞാൻ എടുക്കുന്നുണ്ട്.

💬 Comments

View all comments