0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

അതിലുണ്ട് നീ ശിഷ്ട ജീവിതം മുഴുവൻ ജയിലിൽ കിടക്കാൻ ഉള്ള വകുപ്പ്".

അവർ തിരിഞ്ഞ് നടക്കുന്നതിൻ്റെ ഇടയിൽ ഹന്ന തിരിഞ്ഞിട്ട് "ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു. നിൻ്റെ ബാങ്ക് അക്കൗണ്ടുകൾ എല്ലാം ഞങ്ങൾ കാലി ആക്കിയിട്ടുണ്ട്. നീ ചെയ്ത പാപങ്ങൾക്ക് എല്ലാം പരിഹാരം കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് വെച്ച് മുഴുവൻ കാശും ചാരിറ്റി വർക്കുകൾക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്തിട്ടുണ്ട്. അതിൻ്റെ പുണ്യം എങ്കിലും നിനക്ക് കിട്ടട്ടെ. പേടിക്കേണ്ട. നിൻ്റെ കയ്യിൽ ഉള്ള സ്വർണം വിറ്റിട്ട് കിട്ടുന്ന കാശും ബാക്കി വെച്ചിട്ടുള്ള കുറച്ച് കാശും കൂടെ ചേർത്താൽ പണയത്തിൽ ഉള്ള ഈ തറവാടിൻ്റെ ആധാരം തിരിച്ചെടുക്കാൻ കഴിയും. അതല്ല അതും ധൂർത്ത് അടിച്ച് കളയാൻ ആണ് ഭാവമെങ്കിൽ നിൻ്റെ ഇഷ്ടം".

അവർ പറയുന്നതെല്ലാം അർത്ഥബോധത്തോടെ കേട്ട് കിടക്കാൻ മാത്രമേ വർഗീസിന് ആയുള്ളൂ.

ദേഹത്തെയും കയ്യിലേയും ചോര എല്ലാം കഴുകി കളഞ്ഞിട്ട് അവർ കാറിൽ കയറി ദിയയുടെയും മിയയുടെയും വീട്ടിലേക്ക് പുറപ്പെട്ടു.

ദിയ:"ചേച്ചി, അയാളുടെ ഫോണിൽ ഞങ്ങളുടെ വീഡിയോ ഉണ്ടായിരുന്നോ?"

ഹന്ന കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു "ഉണ്ടായിരുന്നു മോളെ".

മിയ:"അയാള് ഞങ്ങളെ എന്തെല്ലാം ചെയ്തു ചേച്ചി?"

ഹന്ന:"ഒന്നും പേടിക്കേണ്ട, നിങ്ങൾ പേടിച്ചത് പോലെ ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ അത് അങ്ങനെ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു. എല്ലാവരും പറയുന്നത് പോലെ ഇതൊന്നും മറക്കാൻ നമുക്ക് ഒട്ടും എളുപ്പമല്ല എന്ന് എനിക്കും നന്നായിട്ട് അറിയാം. എങ്കിലും, നമ്മൾ ഉറങ്ങി കിടക്കുമ്പോൾ ചിലപ്പോഴെല്ലാം നമ്മുടെ ദേഹത്ത് കൂടെ നമ്മൾ അറിയാതെ ചില ഉറുമ്പോ, ചിലന്തിയോ

💬 Comments

View all comments