Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
അല്ലെങ്കിൽ അതുപോലുള്ള ശൂദ്രജീവികൾ എല്ലാം നടക്കാറില്ലേ. അങ്ങനെ ചിന്തിക്കാൻ ശ്രമിക്കുക".
ദിയ:"ചേട്ടാ, ഞങ്ങൾക്കിന്ന് വീട്ടിൽ പോവണ്ട. ഞങ്ങൾക്ക് ചേച്ചിയുടെ കൂടെ കിടന്നാൽ മതി. പ്ലീസ്".
ജോ ഹന്നയെ നോക്കി അവൾക്കും ഒക്കെ ആണെന്ന് ഉറപ്പ് വരുത്തിയിട്ട് "അതിനെന്താ മോളെ. നിങ്ങള് ഇന്ന് അവിടെ കിടന്നോ. ചേച്ചിയെ ഈ രാത്രി നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു".
ദിയ പുറകിൽ നിന്ന് സന്തോഷത്തോടെ മുന്നോട്ട് ആഞ്ഞ് ആദ്യം ജോവിൻ്റെ കവിളിലും പിന്നെ ഹന്നയുടെ കവിളിലും ഓരോ മുത്തം കൊടുത്തു.
ജോ വണ്ടി തിരിച്ച് അവരുടെ വീട്ടിലേക്ക് എടുത്തു.
രാത്രി എത്ര മണി വരെ ആ രണ്ട് കാന്താരികളും കൂടെ ഹന്നയുടെ ചെവി തിന്നുകൊണ്ടിരുന്നു എന്ന് അറിയില്ല. പക്ഷേ മൂന്ന് പേരും ചിരിച്ച് ചിരിച്ച് ഒരു വഴിയായിരുന്നു. അവർ രണ്ട് പേരും ഓരോ കൈയും കാലും ഹന്നയുടെ ദേഹത്ത് കൂടെ ഇട്ടാണ് കിടന്നുറങ്ങിയത്.
അവർ ഉറങ്ങി കഴിഞ്ഞ് നിശബ്ദത പടർന്നപ്പോൾ അവളുടെ ഉള്ളിൽ അന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി വന്ന് തുടങ്ങിയപ്പോൾ, അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി തുടങ്ങി ജോവിനോട് കള്ളം പറഞ്ഞതിൽ. അത് താങ്ങാൻ പറ്റാതെ ആയപ്പോൾ ഹന്ന മെല്ലെ അവരുടെ കൈകളും കാലുകളും എടുത്ത് മാറ്റി എഴുന്നേറ്റിരുന്നു കുറേ കരഞ്ഞു. എന്നിട്ട് മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റ് ജോ കിടക്കുന്ന മുറിയിലേക്ക് നടന്നു.
ഘാടനിദ്രയിൽ ആയിരുന്ന ജോ കാലിൽ എന്തോ നനവ് പടരുന്നതറിഞ്ഞാണ് ഞെട്ടി ഉണർന്നത്. അവൻ bedside ലാമ്പ് ഇട്ട് നോക്കിയപ്പോൾ തൻ്റെ കാൽക്കൽ വീണു കരയുന്ന ഹന്നയെ ആണ് കാണുന്നത്. അവൻ ഞെട്ടി പിടഞ്ഞ് മാറി അവളെ
💬 Comments
View all comments