Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ചുറ്റി പിടിച്ചു. അവൾ വാവിട്ട് കരയാൻ തുടങ്ങി. അവൻ അവളെ മുറുക്കെ ചുറ്റി പിടിച്ച് അവൾക്ക് ധൈര്യം പകർന്ന് കൊണ്ടിരുന്നു.
കുറേ കഴിഞ്ഞ് ഹന്ന കരഞ്ഞ് കൊണ്ട് പറഞ്ഞു "ഇച്ഛാ, എന്നോട് ക്ഷമിക്കണം. ഞാൻ ഇച്ചയോട് കള്ളമാ പറഞ്ഞത്. ഞാൻ തെറ്റ് ചെയ്തിച്ചാ".
അവൻ അവളെ വീണ്ടുംചേർത്തു പിടിച്ച് കൊണ്ട് അവളെ ചുംബിച്ചു.
ജോ:"എൻ്റെ അന്നക്കുട്ടി. എനിക്ക് നിന്നെ കുറച്ച് ദിവസങ്ങളുടെ പരിചയമേ ഉള്ളെങ്കിലും ജന്മങ്ങളുടെ പരിചയം ഉള്ളത് പോലെയാ തോന്നുന്നത്. എനിക്ക് നീ ഇന്നത്തെ സംഭവത്തിലും, ഇന്നലത്തെ സംഭവത്തിലും കള്ളം പറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായതാണ്".
അവൾ അവനെ അത്ഭുതത്തോടെ നോക്കി.
ജോ:"അയാളുടെ വീട്ടിൽ വെച്ച് നടന്ന സംഭവങ്ങൾ ഒന്നും എന്നോട് പറഞ്ഞ് എന്നെ വിഷമിപ്പിക്കാൻ നിനക്ക് ഇഷ്ടമല്ല എന്ന് എനിക്കറിയാം. അതൊന്നും കേൾക്കണം എന്ന് എനിക്കുമില്ല. പക്ഷേ എനിക്ക് ഉറപ്പുള്ള ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം നിനക്ക് എന്നോടുള്ള പ്രണയവും, നിൻ്റെ strong വ്യക്തിത്വവും ആണ്. അതിൽ രണ്ടിലും എനിക്ക് വിശ്വാസം ഉള്ളിടത്തോളം വേറൊന്നും പ്രസക്തമല്ല. നീ എന്നോട് കള്ളം പറഞ്ഞാലും, എനിക്ക് അറിയാം നിന്നെ, എനിക്ക് വിശ്വാസമാണ് എൻ്റെ അന്നക്കുട്ടിയെ".
ഹന്ന:"ഇച്ചക്ക് അപ്പൊൾ എൻ്റെ ശരീരത്തോട് അറപ്പ് തോന്നുന്നില്ലേ?"
ജോ അത്ഭുതത്തോടെ "എനിക്ക് നിന്നോട് അറപ്പോ? നീ ഇത് എന്താ പറയുന്നത് എൻ്റെ അന്നേ?"
ഹന്ന:"ഇന്നലെ രാത്രി എന്നെ തൊടുക പോലും ചെയ്യാതെ ഇരുന്നപ്പോൾ ഞാൻ വിചാരിച്ചു എന്നോടും എൻ്റെ ശരീരത്തോടും ഇച്ചക്ക് ഒരുപക്ഷേ അറപ്പ് ഉണ്ടാകുമെന്ന്".
ജോ അവളെ മുറുക്കെ കെട്ടി പിടിച്ച് കൊണ്ട് "എൻ്റെ അന്നക്കുട്ടി, ഞാൻ നിന്നെ ഇന്നലെ
💬 Comments
View all comments