Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
രണ്ട് പേരുടെയും മുകളിലൂടെ പുതപ്പിട്ട് അവളെ കെട്ടി പിടിച്ച് കിടന്നു.
💦💦💦💦💦💦💦💦💦💦💦💦💦💦
രാവിലെ കണ്ണ് തുറന്ന മിയ അടുത്ത് കിടന്ന ചേച്ചിയെ കാണാതെ ചുറ്റും നോക്കി. എന്നിട്ട് ദിയയെ വിളിച്ച് എഴുന്നേൽപ്പിച്ചു.
മിയ:"ടീ ചേച്ചിയെ കാണുന്നില്ല".
ദിയ കണ്ണുകൾ തിരുമ്മി ഉറക്കച്ചടവോടെ "ഏഹ്" എന്ന് മാത്രം ചോദിച്ചു.
മിയ അവളുടെ തലക്കിട്ട് ഒരു കോട്ട് കൊടുത്തിട്ട് "എടി പോത്തേ, ഹന്ന ചേച്ചിയെ കാണുന്നില്ലെന്ന്".
ദിയ ഉറക്കച്ചടവോടെ തന്നെ "എടി രാവിലെ ആയില്ലേ, ചേച്ചി അടുക്കളയിൽ വല്ലതും പോയതായിരിക്കും".
മിയ സമയം നോക്കി 7 മണി ആയതെ ഉള്ളൂ. 7 മണി സമയത്ത് ഒന്നും വേലക്കാരുടെ ഇടയിൽ ജീവിച്ച അവർ കുടുംബത്തിലെ ആരും അടുക്കളയിൽ കയറുന്നത് കണ്ടിട്ടില്ല.
മിയ:"എടി അതിന് സമയം 7 മണി ആകുന്നതെ ഉള്ളൂ. ഇത്ര നേരത്തെ ആരെങ്കിലും അടുക്കളയിൽ പോകുമോ? എനിക്ക് എന്തോ പേടി തോന്നുന്നു. ഇനി എങ്ങാനും വർഗീസ് അങ്കിൾ ഇങ്ങോട്ട് വന്ന് ചേച്ചിയെ പൊക്കി കൊണ്ട് പോയി കാണുമോ?"
ദിയ:"നീ എന്ത് വിവരക്കേടാണ് ഈ പറയുന്നത്? അവിടെ ജീവച്ഛവം ആയി കിടക്കുന്ന അയാളെങ്ങനെ martial arts queen ആയ ചേച്ചിയെ വന്ന് പൊക്കി കൊണ്ട് പോകുന്നത്? അതും ഈ വീടിൻ്റെ ഉള്ളിൽ കയറി?"
മിയ:"എനിക്കറിയില്ല. എനിക്കെന്തോ പേടി തോനുന്നു. നമുക്ക് ഒന്ന് നോക്കാം വാ" എന്ന് പറഞ്ഞ് ദിയയെ വലിച്ച് കട്ടിലിൽ നിന്നും വലിച്ച് ഇറക്കി.
അവർ നേരെ പോയത് അടുക്കളയിലേക്ക് ആണ്. അവിടെ ശാന്ത ചേച്ചിയും മേരി ചേച്ചിയും പണി എടുക്കുന്നുണ്ടായിരുന്നു.
മിയ:"ചേച്ചീ, ഹന്ന ചേച്ചി ഇങ്ങോട്ടെങ്ങാനും വന്നായിരുന്നോ?"
മേരി:"ഇല്ലല്ലോ
💬 Comments
View all comments