0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

കുഞ്ഞേ. ഇന്ന് ഇങ്ങോട്ട് വന്നതേ ഇല്ല. അല്ലെങ്കിൽ ഈ സമയം ഒക്കെ ആകുമ്പോൾ വരാറുള്ളതാ".

മിയ ദിയയെ നോക്കി ഇപ്പൊ എങ്ങനെ ഉണ്ട് എന്ന് അർഥത്തിൽ തല ഉയർത്തി കാണിച്ചു. അല്പം ഭയം തോന്നി തുടങ്ങിയ ദിയ പറഞ്ഞു "വാ നമുക്ക് ചേട്ടൻ്റെ മുറിയിലും കൂടെ നോക്കാം".

അവർ രണ്ടും ജോ കിടന്ന മുറിയിലേക്ക് ഓടി. ഉള്ളിൽ ഇരുട്ടായിരുന്നത് കൊണ്ട് അവർ മൊബൈൽ ടോർച്ച് തെളിയിച്ച് ബെഡ്ഡിലേക്ക് നോക്കിയപ്പോൾ ജോവും ഹന്നയും കെട്ടിപ്പിടിച്ച് പുതച്ച് മൂടി കിടക്കുന്നത് കണ്ടു.

ദിയ ദേഷ്യത്തോടെ "കള്ളക്കൂട്ടങ്ങള്" എന്ന് പറഞ്ഞ് ബെഡ്‌സൈഡ് ലാമ്പ് ഇട്ടിട്ട് അവരുടെ പുതപ്പിൽ കയറി പിടിച്ചു. മിയയ്ക്ക് എന്തോ പന്തികേട് തോന്നി "എടി നിൽക്ക്" എന്ന് പറഞ്ഞതും ദിയ അവരുടെ പുതപ്പിൽ പിടിച്ച് മുറുക്കെ ഒരു വലി കൊടുത്തു. ജോവിൻ്റെ വയറു വരെയും ഹന്നയുടെ അരഭാഗം വരെയും കണ്ട ദിയയും മിയയും ഒരു നിമിഷം അന്തം വിട്ട് നിന്നു. എന്നിട്ട് അലറി കൊണ്ട് കണ്ണുകൾ പൊത്തി തിരിഞ്ഞ് നിന്നു.

ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ ഹന്നയും ജോവും തങ്ങളുടെ അടുത്ത് കണ്ണും പൊത്തി നിൽക്കുന്ന ഇരട്ടകളെ കണ്ടപ്പോൾ താഴേക്ക് നോക്കി. ഹന്ന പെട്ടെന്ന് പുതപ്പ് എടുത്ത് തല വഴി മൂടി, നാണക്കേട് കാരണം. ജോ ചിരിച്ചു.

ജോ:"എന്ത് പറ്റി കാന്താരികളെ? എന്തെങ്കിലും കണ്ട് പേടിച്ചോ ഇങ്ങനെ അലറാൻ?"

ദിയ ചമ്മൽ മാറ്റാൻ കള്ള കോപത്തോടെ:"എടോ കള്ള ഐപിഎസെ താൻ അല്ലെ ഇന്നലെ വലിയ ഡയലോഗ് അടിച്ചത് രാത്രി മുഴുവൻ ചേച്ചിയെ എടുത്തോ എന്ന്? എന്നിട്ട് രാത്രി ഉറങ്ങി

💬 Comments

View all comments