Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
കിടന്ന ചേച്ചിയെ എടുത്ത് കൊണ്ട് വന്നിട്ട് താൻ എന്തുവാ ചെയ്തത്?"
ജോ ചിരിച്ച് കൊണ്ട്:"well first of all, ഞാൻ ചേച്ചിയെ എടുത്ത് കൊണ്ട് വന്നതല്ല. നിങ്ങളുടെ ചേച്ചി തന്നെയാ ഇങ്ങോട്ട് വന്നത്. (ഹന്ന പുതപ്പിൻ്റെ അടിയിലൂടെ ജോവിൻ്റെ വയറിൽ മുറുക്കെ നുള്ളി) ഔവ്വ്... Second, നിങ്ങളുടെ ചേച്ചി വന്നത് രാത്രി അല്ല ടെക്നിക്കലി വെളുപ്പാൻകാലത്താണ്. സോ ടെക്നിക്കലി രാത്രി മുഴുവൻ നിങ്ങളുടെ ചേച്ചിയെ ഞാൻ നിങ്ങൾക്ക് തന്നിട്ടുണ്ട്".
ദിയ ഒളികണ്ണിട്ടു നോക്കി അവർ പുതപ്പ് കൊണ്ട് മൂടിയോ എന്ന്. മൂടി എന്ന് മനസ്സിലായപ്പോൾ അവൾ തിരിഞ്ഞ് ജോവിനെ നോക്കി പറഞ്ഞു "ആഹാ, ചേട്ടൻ്റെ "ടെക്നിക്കലി" ഞാൻ ശരിയാക്കി തരാം. വല്യമമ്മിയോട് ചോദിച്ച് നോക്കാം നിങ്ങള് ചെയ്തത് ശരിയാണോ എന്ന്. ഉറക്കത്തിൽ പാവം അപലകൾ ആയ രണ്ട് യുവതികളെ ഒറ്റയ്ക്കാക്കി പോയതും പോര, എന്നിട്ടിപ്പോൾ ന്യായം പറയുന്നോ?"
ഹന്ന പുതപ്പിൻ്റെ അടിയിലൂടെ ജോവിനെ രണ്ട് മൂന്ന് പ്രാവശ്യം ഇടിച്ചു.
ജോ:"എൻ്റെ പൊന്ന് അന്നക്കുട്ടി, നീ എന്നെ തല്ലി ചതച്ചത് കൊണ്ട് ഇവളുമാരുടെ വായ അടയ്ക്കാൻ പറ്റുമോ? ഞാൻ ഒന്ന് നോക്കട്ടെ. നീയൊന്നു അടങ്ങ്".
ജോ എന്നിട്ട് ഇരട്ടകളെ നോക്കി "എൻ്റെ പൊന്ന് മക്കളെ ചതിക്കല്ലേ. ബ്ലാക്ക്മെയിൽ ആണ് ഉദ്ദേശം എന്ന് മനസ്സിലായി. എന്താ വേണ്ടത്?"
ദിയയും മിയയും തിരക്കിട്ട് എന്തോ രഹസ്യമായി ചർച്ച ചെയ്തു.
ദിയ:"അടുത്ത ആഴ്ച്ച ഐഫോൺ 18 duo ഇറങ്ങുന്നുണ്ട്. ഞങ്ങൾ duo ആയത് കൊണ്ട് ഞങ്ങൾക്കും duo വേണം. വീട്ടില് പറഞ്ഞപ്പോൾ പോയി പള്ളിയിൽ പോയി പറയാൻ പറഞ്ഞു. അത് കൊണ്ട് ഞങ്ങളുടെ
💬 Comments
View all comments