0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

നല്ല ഐപിഎസ്, രണ്ടെണ്ണം മേടിച്ച് ഞങ്ങൾക്ക് തന്നു കഴിഞ്ഞാൽ ഈ പ്രശ്നം ഇവിടെ തീരും".

ജോ:"ഒരു ഐപിഎസ് ഓഫീസറെ ആണ് നിങ്ങൾ ബ്ലാക്ക്മെയിൽ ചെയ്യുന്നതെന്ന് ഓർമ്മ വേണം".

ദിയയും മിയയും ഒരുമിച്ച് "വല്യമമ്മി" എന്ന് ഉറക്കെ വിളിച്ചു.

ജോ:"അയ്യോ വേണ്ട. കുട്ടി കുരിപ്പുകളെ. മേടിച്ച് തരാം ഞാൻ. ഇത് പോലത്തെ രണ്ടെണ്ണം തന്നെ എൻ്റെ പെങ്ങന്മാരായിട്ട് കിട്ടിയല്ലോ. കർത്താവിൻ്റെ ഓരോ അനുഗ്രഹങ്ങളെ. ഇനി എങ്കിലും ഒന്ന് പോയി തരാമോ?"

അവർ ചിരിച്ച് കൊണ്ട് പരസ്പരം ഒരു ഹൈഫൈവ് കൊടുത്തു. അവർ പുറത്തേക്ക് നടന്നപ്പോൾ ജോ ചോദിച്ചു "ഒരു കാര്യം ചോദിക്കട്ടെ? വെയില് മൂട്ടിലടിച്ചാലും എഴുന്നേൽക്കാത്ത നിങ്ങൾ എങ്ങനെ ഇന്ന് കൃത്യം ഇത്ര നേരത്തെ എഴുന്നേറ്റു?"

മിയ:"അത് ഞാൻ എന്തോ സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. ഉറക്കം തെളിഞ്ഞ് നോക്കിയപ്പോൾ അടുത്ത് ചേച്ചിയെ കണ്ടില്ല. ഞാൻ പേടിച്ച് പോയി. ഞാൻ വിചാരിച്ചു ആ വർഗീസ് എങ്ങാനും പകരം ചോദിക്കാൻ വന്നു ചേച്ചിയെ എന്തെങ്കിലും ചെയ്ത് കാണുമോ എന്ന്. ഞങ്ങൾ ആദ്യം അടുക്കളയിൽ പോയി നോക്കി. അവിടെ കാണാതെ ആയപ്പോൾ പേടിച്ച് ഇങ്ങോട്ട് ഓടി വന്നതാ".

ജോയുടെ മുഖത്തെ ചിരി മാഞ്ഞ് അവൻ ഗൗരവത്തോടെ പറഞ്ഞു "മോളെ. ഇനി ഒരിക്കലും അവൻ നമ്മുടെ ആരുടെയും നിഴൽവക്കത്ത് പോലും വരില്ല. വന്നാൽ പിന്നെ അവൻ എഴുന്നേൽക്കില്ല. അത് കൊണ്ട് ഇനി ഒരിക്കലും അവനെ പേടിച്ച് നിങ്ങള് നിൽക്കേണ്ട".

ഹന്നയും ഒടുവിൽ പുതപ്പിൻ്റെ അടിയിൽ നിന്ന് തല മാത്രം വെളിയിൽ ഇട്ട് ചോദിച്ചു "ഞാൻ നിങ്ങളെ രണ്ട് പേരെയും സെൽഫ് ഡിഫൻസ് പഠിപ്പിക്കട്ടേ?"

💬 Comments

View all comments