Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ദിയയും മിയയും സന്തോഷത്തോടെ "ഓകെ" എന്ന് പറഞ്ഞു.
ജോ:"എങ്കിൽ ഇനി രണ്ടെണ്ണവും പോയി സമാധാനമായി കിടന്നോ. ബ്രേക്ക്ഫാസ്റ്റിൻ്റെ സമയമാകുമ്പോൾ വിളിച്ചോളാം".
മിയ:"മ്മ് മ്മ്. ഞങ്ങളെ ഉറക്കിയിട്ട് വീണ്ടും മറ്റേ പണിക്കല്ലേ?"
ജോ തലയിണ എടുത്ത് അവളുടെ തലയ്ക്കിട്ട് എറിഞ്ഞു. അവൾ ഒഴിഞ്ഞ് മാറി ചിരിച്ച് കൊണ്ട് പുറത്തേക്ക് ഓടി. ദിയയും പുറകെ ഓടുന്ന വഴി വാതിലിൻ്റെ അടുത്ത് എത്തി തിരിഞ്ഞിട്ട് പറഞ്ഞു "അതേ, ദേ ഈ കാണുന്നതാണ് ലോക്ക്. ചിലർ ഓടാമ്പൽ എന്നും പറയും. ഇനി മുതൽ ഇടക്കിടക്ക് ഇതൊക്കെ ഒന്ന് ഇട്ട് ശീലിക്ക്. അല്ലെങ്കിൽ ഇനിയും ഒരുപാട് iphone duo ചിലവാകും നിങ്ങൾക്ക്".
ജോ മറ്റൊരു തലയിണ എടുത്ത് അവൾക്കിട്ടും എറിഞ്ഞു. അവളും ഒഴിഞ്ഞ് മാറി വാതിൽ അടച്ചിട്ട് പോയി.
ഹന്ന വീണ്ടും തല വഴി പുതപ്പ് മൂടി കൊണ്ട് "അയ്യേ.. ശെ.. നാണവും മാനവും എല്ലാം പോയി". എന്ന് പറഞ്ഞു.
ജോ ചിരിച്ച് കൊണ്ട് പുതപ്പിൻ്റെ അടിയിലേക്ക് കയറി അവളെ ചുംബിക്കാൻ വന്നു. അവൾ പക്ഷേ അവനെ തട്ടി മാറ്റിയിട്ട് "ആദ്യം പോയി ആ കതക് ഒന്ന് കുറ്റി ഇട് ഇച്ഛാ".
ജോ ഉറക്കെ ചിരിച്ച് കൊണ്ട് പോയി കതക് കുറ്റി ഇട്ടിട്ട് പറഞ്ഞു "പറയണത് കേട്ടാൽ തോന്നും ഞാനാണ് രാത്രി കതക് പൂട്ടാതെ കയറി വന്നതെന്ന്".
ഹന്ന:"അത്... അത്.. ഞാൻ ഒന്ന് മാപ്പ് പറയാൻ വന്നതല്ലേ. എനിക്ക് അറിയുമോ ജോ എന്നോട് ഇങ്ങനെ അനാവശ്യം ഒക്കെ ചെയ്യുമെന്ന്".
ജോ പുതപ്പ് വലിച്ച് മാറ്റി അവളുടെ നഗ്ന ശരീരത്തിൻ്റെ മുകളിലേക്ക് കിടന്ന് അവളെ ഞെരിച്ച്
💬 Comments
View all comments