0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

വേഗത്തിൽ ഉള്ള എക്സർസൈസ് ആണ് ഇഷ്ടം".

ജോ:"എനിക്കറിയാം. ഭരതനാട്യവും, കഥക്കും അല്ലേ? മാട്രിമോണി പ്രൊഫൈലിൽ കണ്ടിരുന്നു".

ഹന്ന:"അതും ഇഷ്ടമാണ് ഒരുപാട്. വേറെയും ഉണ്ട്".

ജോ:"വേറെ എന്ത്?"

അവൾ ഉടുപ്പെല്ലാം ഇട്ട് കഴിഞ്ഞ് പുറത്തേക്ക് നടന്ന് കൊണ്ട് "അതെല്ലാം ഞാൻ പിന്നെ പറയാം, ഇപ്പൊൾ ഞാൻ പോയി വേഗം ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെക്കാം, വേഗം വരണേ".

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

കുറച്ച് കഴിഞ്ഞ് അടുക്കളയിൽ എത്തിയ ഹന്നയെ, മേരിയും ശാന്തയും പുഞ്ചിരിച്ച് കാണിച്ചു. ശാന്ത കുറച്ച് നേരം അവളെ സൂക്ഷിച്ച് നോക്കിയിട്ട് ഒരു കള്ള ചിരിയോടെ "ജോ മോൻ എഴുന്നേറ്റു അല്ലെ".

ചേച്ചിയുടെ കള്ള ചിരി കണ്ടപ്പോൾ സംശയത്തോടെ "എഴുന്നേറ്റു ചേച്ചി. അതെന്താ അങ്ങനെ ചോദിച്ചത്?"

ശാന്ത:"ഏയ്, ഒന്നുമില്ല. ജോ മോൻ്റെ കൂടെ എക്സർസൈസ് ചെയ്തിട്ട് വന്നപ്പോൾ കുറച്ച് മുൻപ് ഇല്ലാതിരുന്ന കുറച്ച് അടയാളങ്ങൾ കഴുത്തിലൊക്കെ ഉണ്ട് അത് കൊണ്ട് ചോദിച്ചതാ".

ഹന്ന ചമ്മി വിളറി വെളുത്തു.

മേരി അല്പം ദേഷ്യത്തോടെ:"ശാന്തെ, നീ നിൻ്റെ കാര്യം നോക്കിയാൽ മതി. അവിടെ അപ്പം കരിയാതെ ഉണ്ടാക്കാൻ നോക്ക്"

മേരി വിഷയം മാറ്റി ഹന്നയെ രക്ഷിക്കാൻ വേണ്ടി പറഞ്ഞു "മോളെ ഇത് വരെ ചുട്ട അപ്പവും, കറിയും കൂടെ മേശപ്പുറത്തേക്ക് എടുത്ത് വെക്കാമോ?"

ഹന്ന ചമ്മൽ മറച്ച് വെക്കാൻ ശ്രമിച്ച് കൊണ്ട് "ശരി ചേച്ചി" എന്ന് പറഞ്ഞ് കൊണ്ട് അപ്പവും കറിയും എടുത്ത് ഹാളിലേക്ക് ഓടി. അവിടെ എത്തി എല്ലാം മേശ പുറത്ത് വെച്ചിട്ട് അവൾ വാഷ് ബസിൻ്റെ അടുത്തുള്ള കണ്ണാടിയിൽ പോയി നോക്കി. ശാന്ത ചേച്ചി പറഞ്ഞത് വാസ്തവം തന്നെയാ. കഴുത്തിൽ രണ്ട്

💬 Comments

View all comments