Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ഭാഗങ്ങളിൽ ആയി ജോ കടിച്ചതിൻ്റെ അടയാളം കൃത്യമായി കാണാം.
എന്ത് ചെയ്യും എന്ന് അവൾ ആലോചിച്ച് നിൽക്കുമ്പോഴേക്കും പുറകിൽ കാൽപ്പേരുമാറ്റം കേട്ട് അവൾ തിരിഞ്ഞ് നോക്കി. പപ്പയും മമ്മിയും വരുന്നത് കണ്ട് അവൾ പെട്ടെന്ന് മുടി കൊണ്ട് പറ്റുന്ന പോലെ ആ പാടുകൾ എല്ലാം മറച്ച് വെച്ച് കൊണ്ട് ഒന്നും സംഭവിക്കാത്ത രീതിയിൽ തിരിഞ്ഞ് അല്പം മാറി നിന്നു.
ഫിലിപ്പ്:"Good morning മോളെ. നേരത്തെ എഴുന്നേറ്റോ?"
ഹന്ന പുഞ്ചിരിയോടെ "ഗുഡ് മോണിംഗ് പപ്പാ. കുറച്ച് നേരത്തെ എഴുന്നേറ്റു".
ഫിലിപ്പ്:"അവൻ എഴുന്നേറ്റോ?"
ജോ താഴേക്ക് ഇറങ്ങി വരുന്നതിൻ്റെ ഇടയിൽ "ഞാൻ ദാ എത്തി പപ്പാ".
സാറാമ്മ ജോവിനോട് "നമുക്ക് കഴിച്ചാലോ മോനെ?"
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഫിലിപ്പ് ഹന്നയോടും ജോവിനോടും ആയി ചോദിച്ചു "അപ്പോൾ എങ്ങനെയാ ഇന്നത്തെ പരിപാടി?"
ഹന്ന:"ഞാൻ ഇപ്പോൾ തന്നെ തയ്യാറായി പപ്പയുടെ കൂടെ വരാം".
ജോ:"അതേ പപ്പാ. എന്നിട്ട് ഉച്ചക്ക് ഊണ് കഴിക്കാൻ എന്തായാലും ഇങ്ങോട്ട് വരുമല്ലോ. അത് കഴിഞ്ഞ് ഞാനും അന്നയും കൂടെ ഷോപ്പിങ്ങിന് പൊയ്ക്കോളാം".
ഫിലിപ്പ്:"രാത്രി നമ്മുടെ ക്ലബിൻ്റെ പാർട്ടി ഉണ്ടെന്നുള്ള കാര്യം മറക്കരുത്".
ജോ "ശരി പപ്പാ" എന്ന് പറഞ്ഞു.
അത് കഴിഞ്ഞ് ഹന്നയും ജോവും മുകളിലേക്ക് പോയി.
ഹന്ന സാരി ചുറ്റുന്നത് ജോ കൊതിയോടെ നോക്കി ഇരുന്നു. അവൻ്റെ കണ്ണിലെ കാമം തിരിച്ചറിഞ്ഞ ഹന്ന ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു "ദേ ഇച്ഛാ. അടങ്ങി ഇരിക്കണം. പപ്പ താഴെ കാത്ത് ഇരിക്കുന്നുണ്ടാവും. ഇത് കോട്ടൺ സാരി ആണ്, ഉടഞ്ഞാൽ പിന്നെ ഉടുക്കാൻ പറ്റില്ല".
എങ്കിലും അവൻ അവളുടെ അരക്കെട്ടിൽ പിടിച്ച്
💬 Comments
View all comments