0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

അത്രയ്ക്ക് ബെല്ലും ബ്രേക്കും ഇല്ലാത്ത നാക്ക് ആണ് നിൻ്റെ".

അവസാനം സാറയും ചിരിച്ച് കൊണ്ട് "അത് ഓർമ്മ ഉണ്ടായാൽ മതി എന്നും. എങ്കിൽ ശരി എന്നോട് എല്ലാം വിശദമായി പറ".

ഹന്ന:"എന്ത് പറയാൻ?"

സാറ:"തേങ്ങ. എടി ചേച്ചി, നിൻ്റെ ആദ്യ രാത്രിയുടെ വിശേഷങ്ങൾ എല്ലാം പറ".

ഹന്ന:"ഛേ. ടീ എന്തെല്ലാം ആണ് നീ ചോദിക്കുന്നത്?"

സാറ:"പിന്നെ എൻ്റെ ചേച്ചിയോട് അല്ലാതെ ഞാൻ നാട്ടുകാരോട് ചോദിക്കണോ? മര്യാദയ്ക്ക് പറഞ്ഞോ, ഇല്ലെങ്കിൽ ഞാൻ ഇനിയും പിണങ്ങും".

ഹന്ന:"ടീ, ഇങ്ങനെ ഒക്കെ പറയാതെ. നീ എൻ്റെ പെങ്ങളല്ലേ. നിന്നോട് ഞാൻ എങ്ങനെയാ ഇതൊക്കെ സംസാരിക്കുക".

സാറ:"എടി ചേച്ചി. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധൈര്യം ഉള്ള പെണ്ണാ നീ. പക്ഷേ ഈ വക കാര്യങ്ങള് സംസാരിക്കുമ്പോൾ മാത്രം എന്താ നിൻ്റെ മുട്ട് ഇടിക്കുന്നത്? എന്തായാലും എന്നോട് എല്ലാം പറയാതെ നിന്നെ വിടില്ല".

ഹന്നയ്ക്ക് സാറയെ നന്നായിട്ട് അറിയാം അത് കൊണ്ട് വേറെ വഴി ഇല്ലാ എന്ന് അവൾക്ക് മനസ്സിലായി.

ഹന്ന:"ശരി. ഞാൻ പറയാം... ആദ്യ രാത്രി, ഞാൻ ഒരുപാട് പേടിച്ചാ ഇരുന്നത്. അത് കൊണ്ട് ജോ എന്നോട് പറഞ്ഞു നമുക്ക് രാത്രി മുഴുവൻ സംസാരിച്ച് ഇരിക്കാമെന്ന്. അങ്ങനെ രാത്രി മുഴുവൻ ഞങ്ങള് കെട്ടി പിടിച്ച് സംസാരിച്ച് കൊണ്ട് കിടന്നു. അത്ര തന്നെ".

സാറ:"അയ്യടി മോളെ, അത് അങ്ങ് പള്ളിയിൽ പോയി പറഞാൽ മതി. ചേച്ചിയെ പോലെ ഒരു പച്ച കരിമ്പിനെ കിട്ടി കഴിഞ്ഞാൽ ജോ ചേട്ടൻ വെറുതെ അങ്ങ് വിടുവല്ലേ! സത്യം പറ".

ഹന്ന:"പൊടി പെണ്ണെ. വൃത്തികേട് പറയല്ലേ. ഞാൻ സത്യം

💬 Comments

View all comments