Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
നിഷ്കളങ്കമായ ഒരു ചിരി വിടർന്നു.
അവൾ സന്തോഷത്തോടെ പറഞ്ഞു "അറിയുവോ, ഇഛ വരുന്നത് വരെ ഇത് തീരാതെ ഇരിക്കാൻ ഞാൻ കൺട്രോൾ ചെയ്ത് കുറേശ്ശെ കുറേശ്ശെ വെച്ചാ കഴിച്ചുകൊണ്ടിരുന്നത്. ഇനി ഇതിൽ നിന്ന് വേണമെങ്കിൽ ഇഛ രണ്ട് വായ എടുത്തോ. പകരം തരണ്ട".
ജോ ചിരിച്ച് കൊണ്ട് "അത് ശരി ഞാൻ ഒരു മുഴുവൻ സ്കൂപ്പ് തന്നിട്ടും എനിക്ക് രണ്ട് വായ മാത്രേ തരൂ? (ഹന്ന അവനോട് ഒരു കള്ള പിണക്കം കാണിച്ചു കൊണ്ട് 'പോ!' എന്ന അർഥത്തിൽ തല കുലുക്കി. ജോ ചിരിച്ച് കൊണ്ട്) ഞാൻ അങ്ങനെ ഐസ്ക്രീം കഴിക്കാറ് തന്നെയില്ല എൻ്റെ അന്നേ. ജോലി ഇതായത് കൊണ്ട് ശരീരം നോക്കണം. അത് കൊണ്ട് ഞാൻ സ്വീറ്റ് ഒന്നും കഴിക്കാറില്ല. ഇത് പിന്നെ നിൻ്റെ സംസാരം കേട്ട് കൊതി തോന്നി മേടിച്ചതാ".
ഹന്ന സന്തോഷത്തോടെ "ആ, അത് നന്നായി. അപ്പൊൾ ഫങ്ഷൻ ഒക്കെ പോകുമ്പോൾ ഇച്ചക്ക് കിട്ടുന്ന ഐസ്ക്രീം ഞാൻ കഴിച്ചോളാം. ഐസ്ക്രീമും, തൈരും ഞാൻ ആർക്കും വിട്ട് കൊടുക്കില്ല".
ജോ ചിരിച്ച് കൊണ്ട് icecream തിന്നാൻ തുടങ്ങി.
ഹന്ന:"അറിയോ, വീട്ടിൽ ഉള്ളപ്പോ അപ്പയുടെയും അമ്മയുടെയും ഐസ്ക്രീം മുഴുവൻ ഞാനും സാറയും കൂടെയാണ് കഴിക്കാറ്. അവർക്ക് ഷുഗർ വല്ലതും വന്നാലോ? ഞങ്ങള് വേണ്ടേ നോക്കാൻ. പപ്പയ്ക്കും മമ്മിക്കും ഷുഗർ ഉണ്ടല്ലേ? എങ്കിൽ അവരുടെ ഐസ്ക്രീമും ഞാൻ തന്നെ തീർത്തോളാം.. ഹായ്. അപ്പൊ എനിക്ക് നാല് ഐസ്ക്രീം കിട്ടും".
ജോ ചിരിച്ച് കൊണ്ട് അവളുടെ നിഷ്കളങ്കമായ സന്തോഷം കണ്ട് ആസ്വദിച്ച് കൊണ്ട് ഐസ്ക്രീം നുണഞ്ഞു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
എല്ലാം
💬 Comments
View all comments