0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ജോ കണ്ണിറുക്കി കാണിച്ച് കൊണ്ട്:"ചുമ്മാ ഒരു വഴിക്ക് പോകുവല്ലേ, ഇരിക്കട്ടെ".

ജോ അവളുടെ അടുത്ത് കസേരയിൽ ഇരുന്നിട്ട് അവൾ പാതി കഴിച്ച ഐസ്ക്രീം എടുക്കാൻ തുടങ്ങി. അവൾ പെട്ടെന്ന് ആ ഐസ്ക്രീം അവൻ്റെ കയ്യിൽ നിന്നും തട്ടി പറിച്ച് മേടിച്ച് കൊണ്ട്"അയ്യടാ, ഐസ്ക്രീം മാത്രം ഞാൻ ആർക്കും കൊടുക്കില്ല, വേണമെങ്കിൽ ഒരു ചെറിയ വായ ഞാൻ എടുത്ത് തരാം, അത് കഴിച്ചോ. പക്ഷേ പകരം ഇച്ഛാ മേടിക്കുന്നതിൽ നിന്ന് എനിക്ക് രണ്ട് വായ തരണം".

ജോ അവളുടെ മുഖത്തെ സീരിയസ് ഭാവവും കുട്ടികളെ പോലെ ഐസ്ക്രീമിന് കണക്ക് പറച്ചിലും കേട്ട് ഉറക്കെ ചിരിച്ച് പോയി.

അവൻ്റെ ചിരി കണ്ട് ഒരു ചമ്മിയ കുറ്റബോധത്തോടെ "സോറി ഇച്ഛാ, പക്ഷേ എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ഐസ്ക്രീം ആണ്. അത് ഒരു വാ തരാമെന്ന് സമ്മതിച്ചത് തന്നെ എനിക്ക് ഇച്ചയോട് ഉള്ള സ്നേഹത്തിൻ്റെ തെളിവ് ആണ്. സാറ എങ്ങാനും ആയിരുന്നെങ്കിൽ ഒരു വാ പോയിട്ട്, തുള്ളി പോലും കൊടുക്കില്ല ഞാൻ. അറിയുമോ".

ജോ ചിരിച്ച് കൊണ്ട് "പക്ഷേ നീ ഒരുവായ തരുമ്പോൾ പകരം എൻ്റെ രണ്ട് വായ നിനക്ക് വേണ്ടേ? അതും സ്നേഹത്തിൻ്റെ തെളിവ് ആണോ?"

ഹന്ന പുഞ്ചിരിച്ച് കൊണ്ട് "അത് പിന്നെ ഞാൻ ജീവിക്കുന്നത് ഒരു ബിസിനസ് ലോകത്തിൽ അല്ലെ. അപ്പൊൾ എന്ത് മുതൽ മുടക്കിയാലും നമുക്ക് ഒരു ലാഭം വേണ്ടേ". ജോ ചിരിച്ച് കൊണ്ട് പോയി രണ്ട് സ്കൂപ്പ് ഐസ്ക്രീം മേടിച്ച് കൊണ്ട് വന്ന്, അതിൽ ഒരു സ്കൂപ്പ് മുഴുവനായി അവൾക്ക് കൊടുത്തു. അവളുടെ മുഖത്ത്

💬 Comments

View all comments