Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
പറ്റില്ല, എനിക്കും കാണണം, എൻ്റെ അഭിപ്രായം അറിയാൻ വേണ്ടി അല്ലേ എന്നെയും കൊണ്ട് വന്നത്"
"ആദ്യം എന്നെ കാണിച്ചിട്ട്, പിന്നെ നിന്നെയും കാണിക്കും, ഇപ്പൊൾ ഇവൾ നമ്മുടെ സ്വന്തം ആളായില്ലേ".
ഹന്ന ദേഷ്യത്തോടെ അവൻ്റെ കൈ തട്ടി മാറ്റിയിട്ട് പറഞ്ഞു "വീട്ടിൽ ഇരിക്കുന്ന നിൻ്റെ തള്ളയോട് പോയി ഇട്ട് കാണിക്കാൻ പറയട ചെറ്റേ, എന്നിട്ട് അത് നീ ഈ നാറിയേയും വിളിച്ച് കാണിക്ക്" എന്നും പറഞ്ഞ് അവൾ നടന്നകന്നു.
അപ്പൊൾ ഒരുവൻ "എടി പോലയാടിമോളേ എന്ന് പറഞ്ഞ് അവളുടെ പുറകെ വരാൻ നോക്കിയെങ്കിലും മറ്റവൻ അവനെ പിടിച്ച് നിറുത്തി. "ടാ, അടങ്ങ് ആളുകൾ ഉണ്ട്, പോരാതെ CCTV ക്യാമറയും ഉണ്ട്".
"അവളെ ഒറ്റക്ക് കിട്ടും എൻ്റെ കയ്യിൽ".
അത് കഴിഞ്ഞ് ഹന്നയ്ക്ക് ഷോപ്പിംഗ് ചെയ്യാൻ ഉള്ള മൂഡ് തന്നെ പോയി. അവൾ അവിടെ ഒരു ice cream പാർലറിൽ പോയി ഇരുന്ന്, ശരീരം തണുപ്പിക്കാൻ വേണ്ടി ഒരു ഐസ്ക്രീമും മേടിച്ച്, കഴിക്കാൻ തുടങ്ങി. അവൾ ഫോൺ എടുത്ത് ജോവിനെ വിളിച്ചു.
ഹന്ന:"ഹലോ ഇച്ഛാ.. എൻ്റെ ഷോപ്പിംഗ് കഴിഞ്ഞുട്ടോ. ഞാൻ ഇവിടെ ഫുഡ് കോർട്ടിൻ്റെ അടുത്തുള്ള ഒരു ഐസ്ക്രീം ഷോപ്പിൽ ഇരിക്കുന്നുണ്ട്. ഇച്ചേടെ പണി എല്ലാം കഴിയുമ്പോൾ ഇങ്ങോട്ട് പോരെ. പയ്യെ മതി, കുഴപ്പം ഒന്നുമില്ല".
ഹന്ന അറിയാതെ, അവളെയും നോക്കി ആ ഫുഡ്കോർട്ടിൻ്റെ ഒരു മൂലയിൽ ആ രണ്ട് ചെക്കന്മാരും ഇരിക്കുന്നുണ്ടായിരുന്നു.
ഒരു അര മണിക്കൂറോളം കഴിഞ്ഞിട്ടാണ് ജോ വന്നത്. ജോയുടെ കൈ നിറയെ കുറെ കവറുകൾ ഉണ്ടായിരുന്നു.
ഹന്ന അത്ഭുതത്തോടെ "എന്താ ഇച്ഛാ ഇത്ര അധികം?"
💬 Comments
View all comments