0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഹന്ന അവൻ്റെ കയ്യിൽ പിടിച്ചു പറഞ്ഞു "വേണ്ട ഇച്ഛാ. അവന്മാർ എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് പോട്ടെ. കാര്യമാക്കേണ്ട".

അവർ വീണ്ടും "ചിലപ്പോൾ ഇനി ഇവൻ ഇവളെ കൂട്ടികൊടുക്കാൻ വേണ്ടി കൊണ്ടുപോവുന്നതാണെങ്കിലോ? ചിലപ്പോൾ ക്ലയൻ്റ്സിനെ ഇഷ്ടപ്പെടുത്താൻ വേണ്ടിയുള്ള ഉടുപ്പുകൾ ആയിരിക്കും ഇതെല്ലാം".

ഹന്ന ജോവിൻ്റെ കൈയ്യിൽ മുറുകെ പിടിച്ച് വലിച്ച് കൊണ്ട് നടക്കാൻ തുടങ്ങി ജോയുടെ മുഖമെല്ലാം ദേഷ്യം കൊണ്ട് ചുമന്ന് വന്നു. ഹന്ന കൂടെ ഉള്ളത് കൊണ്ട് മാത്രം അവൻ ക്ഷമിച്ച് അവളുടെ കൂടെ നടന്നു.

അവർ വീണ്ടും "അതേ മാമാ, കൊടുക്കാൻ കൊണ്ടുപോവുകയാണെങ്കിൽ ഞങ്ങൾക്ക് തരാമോ? മൊത്തമായിട്ട് ആണെങ്കിലും, ചില്ലറ ആയിട്ടാണെങ്കിലും ഞങ്ങൾ എടുത്തോളാം".

ഹന്നയുടെ ജോവിൻ്റെ കൈയ്യിൽ ഉള്ള പിടി അയഞ്ഞു.... എന്നാൽ ജോ ബാഗുകൾ താഴെ ഇട്ട് ദേഷ്യത്തോടെ തിരിഞ്ഞതും കാണുന്നത് വായുവിലേക്ക് ഉയർന്ന് കറങ്ങി ഒരു പെർഫെക്റ്റ് ടോർപ്പിഡോ കിക്ക് ഒന്നാമത്തവൻ്റെ തലയുടെ വശത്തേക്ക് കൊടുക്കുന്ന ഹന്നയെ ആണ്.

ഒറ്റ കിക്കിൽ തന്നെ അവൻ ബോധം പോയി നിലത്ത് വീണു. കൃത്യമായ ഒരു സ്റ്റാൻഡ്സിൽ ആണ് ഹന്ന വന്ന് ലാൻഡ് ചെയ്തത്. കൈകൾ രണ്ടും ഉയർത്തി അവൾ മെയ്‌വഴക്കം ഉള്ള ഒരു ഫൈറ്ററെ പോലെ ഒരു നിമിഷം നിന്നു.

രണ്ട് നിമിഷം ജോവും മറ്റവനും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ നോക്കി നിന്നു. എന്നാൽ അതിനുള്ളിൽ ഹന്ന വീണ്ടും കാലിൽ കുത്തി ഉയർന്ന് മനോഹരമായ ഒരു ഹൈ ഫ്രണ്ട് കിക്ക് രണ്ടാമത്തവൻ്റെ താടിക്ക് വെച്ച് കൊടുത്തു.

അവനും തെറിച്ച് പുറകോട്ട് പോയി വീണു. ജോ വാ പൊളിച്ച് തൻ്റെ പാവം അന്നക്കുട്ടിയെ

💬 Comments

View all comments