0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

നോക്കി. അവളുടെ മുഖത്തെ ദേഷ്യം കണ്ട് ജോ പോലും ചെറുതായി ഒന്ന് പേടിച്ച് പോയി.

ഹന്ന അലറി:"തീർന്നോടാ നിൻ്റെ ഒക്കെ സൂക്കേട്? തീർന്നിലെങ്കിൽ എഴുന്നേൽക്ക്. ഞാൻ തീർത്ത് തരാം".

എന്നാൽ ഒന്നാമത്തവന് ബോധം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. രണ്ടാമത്തവന് നിലത്ത് ചുരുണ്ട് കൂടി കിടന്ന് കരയാൻ അല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല.

ജോ മെല്ലെ വന്ന് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു "വാ മോളെ, അവർക്ക് ബോധം വരുമ്പോൾ എഴുന്നേറ്റ് പൊയ്ക്കോളും. വാ നമുക്ക് പോകാം".

ജോ കുനിഞ്ഞ് ബോധം കെട്ട് കിടക്കുന്നവന് ശ്വാസം ഉണ്ടെന്ന് ഒന്ന് ഉറപ്പിച്ചു. എന്നിട്ട് തിരിഞ്ഞ് ബോധം ഉള്ളവനെ നോക്കി പറഞ്ഞു "ടാ, ഇവന് ബോധം വരുമ്പോൾ വാരി എടുത്ത് കൊണ്ട് പൊയ്ക്കോ. ഇനി നിനക്ക് ഒക്കെ പകരം ചോദിക്കണം എന്നുണ്ടെങ്കിൽ പുറത്തിറങ്ങി ഇലക്കൽ കുടുംബത്തിലെ ജോനാഥൻ ഐപിഎസിനെ അന്വേഷിച്ചാൽ മതി. ആളുകൾ പറഞ്ഞ് തരും. ഇല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് ഒന്ന് ചോദിച്ചാൽ മതി".

അടി കൊണ്ടവൻ ഒന്നും മിണ്ടാതെ താഴെ കരഞ്ഞ് കൊണ്ട് കൈ കൂപ്പി കിടന്നു.

ജോ "വാ അന്നേ, നമുക്ക് പോകാം" എന്ന് പറഞ്ഞ്, താഴെ കിടന്ന കവറുകൾ എല്ലാം വാരി എടുത്ത് അവർ കാറിലേക്ക് കയറി. അവർ രണ്ട് പേരും ഒന്നും മിണ്ടാതെ കുറച്ച് ദൂരം പോയി. അതിന് ശേഷം ജോ നോക്കിയപ്പോൾ ഹന്ന അപ്പോഴും ദേഷ്യത്തോടെ ഇരിക്കുന്നത് കണ്ടു. ജോ അത് കൂടെ കണ്ടപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ വണ്ടി സൈഡ് ഒതുക്കി നിർത്തിയിട്ട് ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി. ഹന്ന അത്ഭുതത്തോടെ അവനെ

💬 Comments

View all comments