Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
നോക്കി. കുറച്ച് നേരം അവൻ ഒന്നും പറയാതെ ഇരുന്ന് ചിരിക്കുന്നത് കണ്ട ഹന്ന അല്പം അസ്വസ്ഥതയോടെ ചോദിച്ചു "എന്താ ഇച്ഛാ?"
ജോ ചിരി അടക്കാൻ കഷ്ടപ്പെട്ടുകൊണ്ട് "അതല്ല അന്നേ. കുറച്ച് മുൻപ് ഒരു കൊച്ച് കുട്ടിയെ പോലെ ഐസ്ക്രീമിന് വേണ്ടി കണക്ക് പറഞ്ഞ പെണ്ണാ, കണ്ണടച്ച് തുറക്കും മുൻപ് അല്ലേ ലൂസി ലിയു ആയി അവന്മാരെ തൊഴിച്ച് താഴെ ഇട്ടത്.. അതോർത്ത് ചിരിച്ചതാ".
ഹന്നയും ദേഷ്യം മറന്ന് ഒന്ന് ചിരിച്ചു. പിന്നെ ഒരു ചമ്മലോടെ "ഐസ്ക്രീമിന് വേണ്ടി കണക്ക് പറയുന്നത് കൊച്ച് കുട്ടികൾ മാത്രമല്ലെന്ന് ഇപ്പൊൾ മനസ്സിലായില്ലേ".
ജോ:"എന്നാലും എൻ്റെ അന്നേ, അവർ അതും ഇതും ഒക്കെ പറഞ്ഞപ്പോൾ എൻ്റെ കൈ പിടിച്ച് വെച്ച് വീട്ടുകളയാൻ പറഞ്ഞ നീ ആണ് ആദ്യം അവരെ അടിച്ചത്. അതെന്താ?"
ഹന്ന അല്പം നാണത്തോടെ "അത്.. അത്.. അവർ അത് വരെ എന്നെ കുറിച്ചാണ് അനാവശ്യം പറഞ്ഞത്... പക്ഷേ അവസാനം അവർ ഇച്ചേനെ മാമാ എന്നൊക്കെ വിളിച്ച് അനാവശ്യം പറഞ്ഞപ്പോൾ എൻ്റെ കൈയ്യിൽ നിന്ന് പോയി".
ജോ അവളെ വലിച്ച് അടുപ്പിച്ച് അവളുടെ ചുണ്ടിൽ ഒന്ന് ചുംബിച്ചു. എന്നിട്ട് പറഞ്ഞു "എന്നാലും ഇത് അനീതി അല്ലേ അന്നേ. നിന്നെ അനാവശ്യം പറയുന്നതെല്ലാം എൻ്റെ കൈ പിടിച്ച് വെച്ച് നീ എന്നെ കേൾപ്പിച്ചു. എന്നിട്ട് എന്നെ അനാവശ്യം പറഞ്ഞപ്പോൾ നീ നല്ല സ്മാർട്ട് ആയിട്ട് അവരെ കൈകാര്യം ചെയ്തു. എന്നാലും എനിക്കും കൂടി അവരെ കുറച്ച് ബാക്കി വെക്കാമായിരുന്നു".
ഹന്ന ചിരിച്ച് കൊണ്ട് "അടുത്ത തവണ ആകട്ടെ. ഞാൻ കുറച്ച് ബാക്കി വെക്കാം
💬 Comments
View all comments