Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ഇച്ചക്ക് ഇടിക്കാൻ വേണ്ടി".
ജോ വീണ്ടും അവൾക്ക് ഒരു ഉമ്മ കൂടെ ചിരിച്ച് കൊണ്ട് കൊടുത്തിട്ട് കാറ് മുന്നോട്ടെടുത്തു.
ജോ:"എന്നാലും ഇത്ര നന്നായിട്ട് നീ എങ്ങനെയാ ആ കിക്ക് എല്ലാം ചെയ്തത്?"
ഹന്ന:"അത് ശരി. എന്നെ കുറിച്ച് മമ്മി എല്ലാം അന്വേഷിച്ചു എന്ന് പറഞ്ഞിട്ട്, മോന് ഭാര്യയുടെ കയ്യിൽ നിന്ന് നല്ല ഇടി കിട്ടാൻ സാധ്യത ഉണ്ടെന്ന് മാത്രം അറിഞ്ഞില്ലേ?".
ജോ ചിരിച്ച് കൊണ്ട് "നീ ഇത്ര ടെറർ ആണെന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു".
ഹന്ന ചിരിച്ചു.
ഹന്ന:"എനിക്ക് ചെറുപ്പത്തിൽ ദേഷ്യം കൂടുതലാണെന്ന് പറഞ്ഞ്, നിയന്ത്രിക്കാൻ പഠിപ്പിക്കാൻ അപ്പ ആറ് വയസ്സുള്ളപ്പോൾ എന്നെ കരാട്ടെ പഠിപ്പിക്കാൻ ചേർത്തതാ. പിന്നെ കുറച്ച് വലുതായപ്പോൾ താല്പര്യം കൊണ്ട് കുറച്ച് വർഷം കളരിയും, തൈക്വാണ്ടോയും പഠിച്ചു.. പിന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയിട്ട് അനാഥാലയത്തിലെ പിള്ളേർക്ക് ഞാൻ ഇതൊക്കെ പഠിപ്പിച്ചും കൊടുക്കുന്നുണ്ട്".
ജോ അതിശയത്തോടെ:"വാവ്. നീ പോളി ആണല്ലോ അന്നേ. നീ അനാഥാലയത്തിൽ പഠിപ്പിക്കുന്ന കാര്യം ഞാൻ അറിഞ്ഞിരുന്നു. പക്ഷേ ഞാൻ വിചാരിച്ചത് കണക്ക് വല്ലതും ആയിരിക്കുമെന്നാണ്. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല".
ഹന്ന ചിരിച്ച് കൊണ്ട് "കണക്കും പഠിപ്പിക്കും. പക്ഷേ ഇതാണ് മെയിൻ".
ജോ:"അപ്പൊൾ നിൻ്റെ കൂടെ വഴക്കിടുന്നതിന് മുൻപ് രണ്ടു ബോഡിഗാർഡിനെ കൂടെ നിർത്തണമെന്ന് മനസ്സിലായി".
ഹന്ന ചിരിച്ച് കൊണ്ട് "രണ്ടെണ്ണം ഒക്കെ എന്താവാനാ? ഒരു പത്ത് പതിനഞ്ചെണ്ണം എങ്കിലും വേണം എൻ്റെ കൈയ്യുടെ തരിപ്പ് ഒന്ന് തീരണമെങ്കിൽ".
ജോ:"അപ്പൊൾ നിൻ്റെ പാഷൻ ഭരതനാട്യവും കഥക്കും എന്നെല്ലാം കണ്ടപ്പോൾ ഒരു പാവം സോഫ്റ്റ് നേച്ചുറുള്ള പെണ്ണായിരിക്കും എന്ന് കരുതിയ
💬 Comments
View all comments