Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ഞാൻ മണ്ടൻ".
ഹന്ന:"സോഫ്റ്റ് ഒക്കെ തന്നെയാണ്. പക്ഷേ എന്തിനും പരിധിയില്ലേ? അള മുട്ടിയാൽ ചേരയും കടിക്കും എന്ന് കേട്ടിട്ടില്ലേ. അത്രേ ഉള്ളൂ. പിന്നെ ഡാൻസ്, അത് കരാട്ടെ ഒക്കെ ഭയങ്കര വയലൻസ് ആണെന്ന് പറഞ്ഞ് പതിനൊന്ന് വയസ്സായപ്പോൾ അമ്മ കൊണ്ടുപോയി ചേർത്തതാ. പക്ഷേ എനിക്ക് ഡാൻസും ഭയങ്കര ഇഷ്ടമാ".
ജോ ചിരിച്ച് കൊണ്ട് "അപ്പൊ കരാട്ടെ കൊണ്ടും, ഭരതനാട്യം കൊണ്ടും കൊച്ച് നന്നാവില്ലെന്ന് മനസ്സിലായത് കൊണ്ടായിരിക്കും അല്ലെ സാറ കൊച്ചിനെ യോഗയ്ക്ക് വിട്ടത്"
ഹന്നയും ചിരിച്ച് കൊണ്ട് കളിയായി അവൻ്റെ കയ്യിൽ ഇടിച്ചു.
അവർ ചിരിച്ച് കൊണ്ട് കാഴ്ചകൾ ആസ്വദിച്ച് മുന്നോട്ട് പോയി.
വീട്ടിലേക്ക് കയറാൻ നേരം ഹന്ന പറഞ്ഞു "ഇച്ഛാ, പപ്പയോടും മമ്മിയോടും, മാളിൽ നടന്ന കാര്യങ്ങൾ ഒന്നും പറയല്ലേ, പ്ലീസ്".
ജോ:"അതെന്താടി? മമ്മിക്ക് വലിയ ഇഷ്ടമാ നല്ല തൻ്റേടം ഉള്ള പെണ്ണുങ്ങളെ".
ഹന്ന:"എന്നാലും വേണ്ട ഇച്ഛാ. എനിക്ക് എന്തോ നാണക്കേട് പോലെ".
ജോ:"ശരി ഞാനായിട്ട് പറയുന്നില്ല".
അവർ ഉള്ളിലേക്ക് കയറി ചെന്നപ്പോൾ പപ്പയും മമ്മിയും ടിവി കണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
ഫിലിപ്പ് സന്തോഷത്തോടെ "ആ, നിങ്ങള് വന്നോ. എങ്ങനെ ഉണ്ടായിരുന്നു ഷോപ്പിംഗ് എല്ലാം?"
ഹന്ന:"നന്നായിരുന്നു പപ്പാ"
ഫിലിപ്പ്:"അതേ, ഇനി പ്ലാൻ്റേഴ്സ് ക്ലബ്ബിൻ്റെ പാർട്ടിക്ക് പോകാൻ പറ്റുമോ? മോള് നന്നായി ക്ഷീണിച്ചിട്ടുണ്ടാകുമല്ലോ. രാവിലെ തൊട്ട് തുടങ്ങിയ പണി അല്ലെ?"
ഹന്ന പുഞ്ചിരിച്ച് കൊണ്ട് "ഇല്ല പപ്പാ, ക്ഷീണം ഒന്നുമില്ല. നമുക്ക് പോകാം".
ജോ ഒരു കള്ളച്ചിരിയോടെ "അതേ കുറച്ച് മുൻപ് ഇവൾ നന്നായിട്ട് ഒന്ന് സ്ട്രെച്ചിൻഗ് എല്ലാം ചെയ്തിരുന്നു. അത് കൊണ്ട് ക്ഷീണം എല്ലാം പാറപ്പറന്നു. അല്ലെ
💬 Comments
View all comments