0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

അന്നേ?"

ഹന്ന അവനെ കണ്ണുരുട്ടി കാണിച്ചു.

ഫിലിപ്പ്:"അതെന്താ അങ്ങനെ? നിങ്ങള് ഷോപ്പിങ്ങിന് ആണോ പോയത് അതോ യോഗാ ക്ലാസിലേക്ക് ആണോ?"

ജോ:"ഏയ്, യോഗ കൊണ്ടൊന്നും ഒരു ഫലവുമില്ല എന്നാണ് ഹന്നയുടെ ഒരു അഭിപ്രായം".

ഹന്ന വീണ്ടും അവനെ കണ്ണൂരിട്ടു കാണിച്ചിട്ട് പപ്പയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു "അതൊന്നുമില്ല പപ്പാ. കുറച്ച് മുൻപ് ഞാൻ ഒന്ന് നടുവ് വളച്ച് സ്ട്രെച്ച് ചെയ്തു. അതിനാ എന്നെ ഇങ്ങനെ കളിയാക്കുന്നത്".

നേരെ നിൽക്കുമ്പോൾ തന്നെ പൊക്കിള് കാണുന്ന ആ ടോപ് ഇട്ട് ഹന്ന സ്ട്രെച്ച് ചെയ്യുന്ന സീനൊന്ന് മനസ്സിൽ കണ്ടു ഫിലിപ്പ്.

സാറാമ്മ ജോവിനെ നോക്കി "നിങ്ങൾ എന്നിട്ട് നാളെ തന്നെ പോകുവാണോ, നിങ്ങളുടെ ട്രിപ്പിന്?"

ജോ:"അതേ മമ്മി, നാളെ വൈകുന്നേരത്തിന് ആണ് ടിക്കറ്റ്".

സാറാമ്മ:"അത് എല്ലാം കഴിഞ്ഞ് ഇനി വിരുന്നു പോകാൻ എപ്പോഴാ സമയം?"

ജോ:"പിന്നേ, വിരുന്ന് പോകാൻ ഒന്നും എനിക്ക് വയ്യ. എല്ലാവരെയും കല്യാണത്തിന് കണ്ടതല്ലേ. അത് മതി. ആകെ ഒരാഴ്ച ആണ് ലീവ്. അതിൽ മൂന്ന് ദിവസം ഇപ്പൊൾ തന്നെ കഴിഞ്ഞു. ഇനി തട്ടി കൂട്ടി ഉള്ള ഈ ട്രിപ്പ് തന്നെ ഒപ്പിക്കാൻ ഞാൻ പെട്ട പാട്".

സാറാമ്മ:"ട്രിപ്പിന് പിന്നെയും പോകാം, കല്യാണം കഴിഞ്ഞാൽ വിരുന്ന് പോകുന്നത് ഒരു ആചാരം ആണ്".

ജോ:"ട്രിപ്പ് കഴിഞ്ഞ് ഞാൻ പോയി കഴിഞ്ഞ് മമ്മിയും പപ്പയും കൂടെ അന്നയെ കൂട്ടി കൊണ്ട് വിരുന്ന് പൊയ്ക്കോ".

സാറാമ്മ ദേഷ്യത്തോടെ ജോവിനെയും പിന്നെ ഹന്നയെയും നോക്കിയിട്ട് ഉള്ളിലേക്ക് കയറി പോയി. ഹന്നയ്ക്ക് ആകെ വിഷമമായി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ജോ കുളി കഴിഞ്ഞ് വന്നപ്പോൾ പാർട്ടിക്ക്

💬 Comments

View all comments