0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

പോകുമ്പോൾ ഇടാൻ ഉള്ള ഒരു സാരി എല്ലാം എടുത്ത് വെച്ചിട്ട്, ഹന്ന കുറെ പറഞ്ഞ് നോക്കി ട്രിപ്പിന് പോകേണ്ട, പകരം മമ്മി പറഞ്ഞത് പോലെ വിരുന്നിനു പോകാം എന്നെല്ലാം. പക്ഷേ എത്ര പറഞ്ഞിട്ടും ജോ സമ്മതിച്ചില്ല. അവസാനം ജോ പറഞ്ഞു "ഞാൻ മമ്മിയെ പറഞ്ഞ് സമ്മതിപ്പിച്ച് മമ്മി സന്തോഷത്തോടെ പൊയ്ക്കോ എന്ന് പറഞാൽ കുഴപ്പമില്ലല്ലോ".

ഹന്ന സമ്മതിച്ചു. എന്നിട്ട് അവൾ കുളി എല്ലാം കഴിഞ്ഞ് വന്നപ്പോഴേക്കും ജോ പാൻ്റ്സും ഷർട്ടും എല്ലാം ഇട്ട് ഏകദേശം റെഡി ആയി കഴിഞ്ഞിരുന്നു. അവൻ പറഞ്ഞു "നീ റെഡി ആയിക്കോ, ഞാൻ അപ്പോഴേക്കും താഴെ പോയി സാറാമ്മയെ ഒന്ന് സോപ്പ് ഇട്ടിട്ട് വരട്ടെ". അതും പറഞ്ഞ് അവൻ താഴേക്ക് പോയി. പുറകെ അവൾ വാതിൽ കുറ്റി ഇട്ടിട്ട് ബാത്രോബ് മാറ്റി ഷഡ്ഡിയും ബ്രായും എടുത്ത് ഇട്ടു. അത് കഴിഞ്ഞ് അടിപ്പാവാട എടുത്ത് ഇടാൻ നേരത്താണ് വാതിലിൽ ആരോ മുട്ടുന്നത്. ജോ ആയിരിക്കും എന്ന വിചാരിച്ച് അവൾ വീണ്ടും ബാത്റോബ് എടുത്ത് ഇട്ട് പോയി വാതിൽ തുറന്നു. പക്ഷേ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്നത് ദിയയും മിയയും ആയിരുന്നു.

ദിയ:"ഹാവൂ, ഞങ്ങൾ വരുമ്പോഴേക്കും ചേച്ചി റെഡി ആയി കഴിയുമോ എന്ന ടെൻഷനിൽ ആയിരുന്നു ഞങ്ങൾ. ഇതിപ്പോ പെർഫെക്റ്റ് ടൈമിംഗ് ആയല്ലോ".

അവരെ കണ്ട് സന്തോഷത്തോടെ ഹന്ന "നിങ്ങൾ എന്താ ഈ സമയത്ത്. ശരിക്കും ഞാൻ സർപ്രൈസ് ആയി പോയല്ലോ. വാ വാ. ഉള്ളിലേക്ക് കയറി വാ".

അവർ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് കയറി.

മിയ:"ചേച്ചിക്ക് ഇടാനുള്ള ഉടുപ്പും കൊണ്ട് വന്നതാ ഞങ്ങൾ".

💬 Comments

View all comments