0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഹന്ന അത്ഭുതത്തോടെ "അയ്യോ, ഞാൻ ഇടാൻ വേണ്ടി ഒരു സാരി എടുത്ത് വെച്ചിരുന്നു".

ദിയ:"അതെല്ലാം അവിടെ ഇരുന്നോട്ടെ. എങ്ങനെ ഉണ്ട് ഞങ്ങളുടെ ഉടുപ്പ് ഇഷ്ടപ്പെട്ടോ?"

ദിയയും മിയയും തിരിഞ്ഞും നിവർന്നും എല്ലാം അവളുടെ മുൻപിൽ ഫാഷൻ ഷോ പോലെ ചിരിച്ച് കൊണ്ട് കാണിച്ചു. അവർ ഇട്ടിരുന്നത് വെള്ള കളർ കോക്ക്ടൈൽ ഗൗൺ ആയിരുന്നു. അവർക്ക് അത് നന്നായിട്ട് ഇണങ്ങുന്നുണ്ടായിരുന്നു.

ഹന്ന:"നല്ല രസമുണ്ട്. നിങ്ങൾക്ക് നന്നായി ചേരുന്നുണ്ട്".

ദിയ:"അപ്പൊൾ ചേച്ചിക്ക് വേണ്ടി ഞങൾ മേടിച്ചതും ചേച്ചിക്ക് ഇഷ്ടപ്പെടും. ഇന്ന് നമ്മൾ മൂന്ന് പേരും ഇതൊക്കെ ഇട്ട് ഒരു കലക്ക് കലക്കും, നോക്കിക്കോ".

ഹന്ന:"അതിന് നിങ്ങൾക്ക് എൻ്റെ സൈസ് എല്ലാം എങ്ങനെ അറിയാം?"

മിയ:"അതെല്ലാം ഞങ്ങൾ സാറയെ വിളിച്ച് ചോദിച്ച് അറിഞ്ഞു".

ഹന്ന അമ്പുത്തോടെ "ഹേ, നിങ്ങൾക്ക് സാറയെ എങ്ങനെ പരിചയം?"

മിയ:"അതൊക്കെ കല്യാണത്തിൻ്റെ അന്നേ ഞങൾ കമ്പനി ആയതല്ലേ. ഞങ്ങൾ എല്ലാം ഒരേ വൈബ് അല്ലേ, ഞങ്ങൾ പെട്ടെന്ന് തന്നെ സെറ്റ് ആയി. ഇനി ചേച്ചിയേയും ഞങ്ങൾക്ക് സെറ്റ് ആക്കി എടുക്കണം".

ഹന്ന ചിരിച്ച് കൊണ്ട് അവരുടെ കയ്യിൽ നിന്ന് കവർ മേടിച്ച് തുറന്ന് നോക്കി. ഉള്ളിൽ മനോഹരമായ ഒരു സിൽക് പോലത്തെ ഒരു ചുമന്ന ഡ്രസ് ആയിരുന്നു.

ഹന്ന അതെടുത്ത് നോക്കി കൊണ്ട് പറഞ്ഞു "എനിക്ക് ഇത് ചേരുമോ?"

ദിയ:"അതിട്ടു കാണിച്ചാൽ അല്ലെ അറിയൂ? വേഗം ആവട്ടെ. അവർ എല്ലാം ഇപ്പൊൾ തന്നെ റെഡി ആയി കാണും. പിന്നെ ചേച്ചി, അതിൻ്റെ ഉള്ളിൽ ഇതിൻ്റെ കൂടെ ഇടണ്ട സ്ലീവ്ലെസ് ബ്രായും ഉണ്ട്".

ഹന്ന ഒരു ചമ്മലോടെ അതും

💬 Comments

View all comments