0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ആയിട്ട് ബാത്റൂമിൻ്റെ ഉള്ളിലേക്ക് കയറി. അപ്പോഴേക്കും മമ്മിയോട് സംസാരിച്ച് കഴിഞ്ഞ് ജോവും അങ്ങോട്ട് വന്നു.

ജോ:"നിങ്ങള് എന്താ കുട്ടിത്തേവങ്കുകളെ ഇവിടെ?"

ദിയ:"ചേട്ടൻ്റെ പെണ്ണുമ്പിള്ളയെ വഴിതെറ്റിക്കാൻ വന്നതാ".

ജോ ചിരിച്ച് കൊണ്ട് "അടിപൊളി, കുറച്ച് മുൻപ് മാളിൽ വെച്ച് രണ്ട് ചെക്കന്മാർ അവളെ ഒന്ന് വഴിതെറ്റിക്കാൻ ശ്രമിച്ചതാ, അവന്മാർ മിക്കവാറും ഇപ്പോഴും ആ മാളിൻ്റെ പാർക്കിങ്ങിൽ കിടക്കുന്നുണ്ടാകും. അത് കൊണ്ട് നോക്കിയും കണ്ടും എല്ലാം വഴിതെറ്റിക്കണേ, ഇല്ലെങ്കിൽ നീയൊന്നും ബാക്കി ഉണ്ടാവില്ല".

മിയ ചിരിച്ച് കൊണ്ട് "ഒന്നും മനസ്സിലായില്ല. എന്തൊക്കെയാ ഈ പറയുന്നത്?"

ജോ വിശദമായി മാളിൽ വെച്ച് നടന്ന കാര്യങ്ങൾ എല്ലാം അവർക്ക് പറഞ്ഞ് കൊടുത്തു. അവർ കണ്ണും തള്ളി വായും പൊളിച്ച് ഇരുന്നപ്പോൾ ഹന്ന വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

അവർ മൂന്ന് പേരും ഒരുമിച്ച് "വാവ്" എന്ന് പറഞ്ഞു.

മിയ:"എൻ്റെ ചേച്ചി. ഒരു രക്ഷയുമില്ല. അടിപൊളി".

ദിയ:"അതേ ചേച്ചി. ചേച്ചിക്ക് വേണ്ടി തുന്നിയത് പോലെയുണ്ട്. ശരിക്കും ഒരേ പോളി".

ഹന്ന സംശയത്തോടെ ജോവിനെ നോക്കി.

ജോ:"എൻ്റെ അന്നക്കുട്ടി. സൂപ്പർ. ശരിക്കും ഒരു മോഡലിനെ പോലെയുണ്ട്. Cute and elegant. ഇത് മതി".

ഹന്ന എന്നിട്ടും സംശയത്തോടെ ചോദിച്ചു "മമ്മി വല്ലതും കരുതുമോ?"

ജോ:"എടി മമ്മിക്കും മോഡേൺ ഡ്രസ് എല്ലാം ഇട്ട് കാണുന്നതാ കൂടുതൽ ഇഷ്ടം. അല്ലെങ്കിൽ ഇവരോട് ചോദിച്ച് നോക്ക്. ഇവർക്ക് മോഡേൺ ഡ്രസ്സും, മിനി സ്കർട്ടും എല്ലാം ചെറിയ മമ്മിയേക്കാൾ കൂടുതൽ മേടിച്ച് കൊടുക്കുന്നത് എൻ്റെ മമ്മി ആണ്".

മിയ:"അതേ ചേച്ചി. വലിയ മമ്മിക്ക് ഉറപ്പായും ഇഷ്ടപ്പെടും. അല്ലെങ്കിൽ തന്നെ ഞങ്ങളുടെ ഡ്രസ്

💬 Comments

View all comments