Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
പോലെ തന്നെയല്ലേ. ഞങ്ങളുടെ ഡ്രസ് വലിയ മമ്മിക്ക് ഒരുപാട് ഇഷ്ടായി. അത് കൊണ്ട് ഇതും ഇഷ്ടമാകും".
ഹന്ന ഒന്നുകൂടെ കണ്ണാടിയുടെ മുൻപിൽ നിന്ന് നോക്കി. അപ്പോഴേക്കും ജോ ഒരു ഡയമണ്ട് നെക്ലേസ് എടുത്ത് വന്ന് അവളെ പുറകിൽ നിന്നും അണിയിച്ചു. എന്നിട്ട് അവളുടെ കഴുത്തിൽ ഉമ്മ വെച്ചിട്ട് ഒന്നുകൂടെ "സൂപ്പർ" എന്ന് പറഞ്ഞു.
അപ്പോഴേക്കും ദിയയും മിയയും ജോവിനെ തള്ളി മാറ്റിയിട്ട്, "അങ്ങ് മാറി നിന്നെ, ഞങ്ങൾ കുറച്ച് സെൽഫി എടുക്കട്ടെ" എന്ന് പറഞ്ഞ്, ജോവിനെ മാറ്റി ഹന്നയെ കൊണ്ട് പോയി കുറച്ച് സെൽഫികൾ എടുക്കാൻ തുടങ്ങി. ഹന്നയെ കൊണ്ട് ഓരോരോ പോസുകളിൽ അവർ തന്നെ നിർത്തിച്ച് ഫോട്ടോകൾ എടുത്തു കൊണ്ടിരുന്നു.

കുറച്ച് സെൽഫി എല്ലാം ഹന്നയുടെ ഒപ്പം എടുത്തതിന് ശേഷം ദിയ പറഞ്ഞു "ചേച്ചിയുടെ തുട കാണാൻ നല്ല ഭംഗി ഉണ്ട് ചേച്ചി. ശരിക്കും നല്ല ഷേപ്പ് ഉള്ള തുട."
ഹന്ന നാണിച്ച് ഒന്ന് ജോവിനെ നോക്കി. അവൻ പുഞ്ചിരിച്ചു.
മിയ:"അതേ ചേച്ചി, ഞങ്ങൾക്ക് ഇടക്ക് ഇടക്ക് ഈ നാക്കിന് എല്ല് ഇല്ലാത്തതിൻ്റെ ഒരു സൂക്കേട് വരും. അങ്ങനെ വരുമ്പോൾ ചീത്ത പറഞാൽ മതി, ഞങ്ങൾ നന്നായിക്കോളാം. അല്ലാതെ ചാടി തൊഴിച്ച് കളഞ്ഞേക്കല്ല്. ഈ കാണുന്ന ലുക്ക് ഒക്കെ ഉണ്ടെന്നെ ഉള്ളൂ, ഉള്ളിൽ വെറും പഴങ്ങളാ, താങ്ങില്ല ഞങ്ങൾ".
ഹന്ന ജോവിനെ നോക്കി ഒരു കള്ള കോപത്തോടെ "എല്ലാം പറഞ്ഞല്ലേ?"
ജോ ചിരിച്ച് കൊണ്ട്:"പപ്പയോടും മമ്മിയോടും പറയരുതെന്നല്ലേ പറഞ്ഞത്. ഇവരോട് പറയരുത് എന്ന് പറഞ്ഞില്ലല്ലോ".
ഹന്ന ചിരിച്ച് കൊണ്ട് "ആ ബെസ്റ്റ്. ഇതിലും ഭേദം ഒരു
💬 Comments
View all comments