Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
നോട്ടീസ് അടിച്ചിറക്കി മൈക്കും സ്പീക്കറും ആയി ഇറങ്ങുന്നതായിരുന്നു".
ജോവും ചിരിച്ചു "അതിന് ഇവര് കോളാംബികൾ ആണെന്ന് നിനക്ക് എങ്ങനെ അറിയാം?"
മിയയും ദിയയും ഒരുമിച്ച് "കൊളംബികളോ? ഞങ്ങളോ?"
ഹന്ന:"ഇവരുടെ തന്നെ വേറെ ഒരു ജന്മം ആണ് എൻ്റെ വീട്ടിൽ ഉള്ള സാറ. അത് കൊണ്ട് എനിക്ക് നന്നായി അറിയാം".
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
കാറിൽ പാർട്ടിക്ക് പോകുമ്പോഴും ഹന്ന അല്പം ടെൻഷനിൽ ആയിരുന്നു. മമ്മി തൻ്റെ ഡ്രസ് കണ്ട് ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. പപ്പ മാത്രമാണ് തന്നെ കണ്ട് 'അടിപൊളി' എന്നെല്ലാം പറഞ്ഞത്. കാറിൽ ജോവും അവളും പിന്നെ ദിയയും മിയയും ആണ് ഉണ്ടായിരുന്നത്. പപ്പയും മമ്മിയും എല്ലാം വേറെ കാറിൽ ആണ്.
പാർട്ടിയിൽ എത്തിയപ്പോൾ ദിയയും മിയയും ഹന്നയെ മൊത്തത്തിൽ അങ്ങ് ഏറ്റെടുത്തു. അവളെ ഓടി നടന്ന് എല്ലാവരെയും പരിചയപ്പെടുത്തി നടന്നു അവർ. മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും ദിയയുടെയും മിയയുടെയും കത്തി വെക്കൽ തീർന്നില്ല. അവരുടെ പരിചയക്കാരുടെ കൂടെ സംസാരവും ചിരിയും ആയി ഹന്നയും കൂടി. ഹന്നയ്ക്കും എല്ലാവരെയും ഇഷ്ടപ്പെട്ടു.
ആണുങ്ങൾ എല്ലാം അവിടെയും ഇവിടെയും എല്ലാം ഇരുന്ന് കള്ള് കുടിക്കുന്നുണ്ടായിരുന്നു. പലരുടെയും കണ്ണുകൾ ഹന്നയുടെ ശരീരത്തിലൂടെ ഒഴുകി നടക്കുന്നുണ്ടായിരുന്നു. സംസാരം എല്ലാം കഴിഞ്ഞ് ദിയയും മിയയും കൂടെ അവളെയും കൊണ്ട് കോക്റ്റൈലിൻ്റെ അടുത്തേക്ക് കൊണ്ട് പോയി. അവിടെ ചെന്ന് അവർ മൂന്ന് ടക്കീല ഷോട്ട് തരാൻ പറഞ്ഞിട്ട് ഹന്നയോട് ചോദിച്ചു "ചേച്ചി കുടിക്കുമല്ലോ?"
ഹന്ന:"ഞാൻ സാധാരണ വൈൻ ആണ് കുടിക്കാറ്. പിന്നെ പരമാവധി വോഡ്ക ആണ് കുടിച്ചിട്ടുള്ളത്".
മിയ:"അതൊന്നും സാരമില്ല. ഇത് വോഡ്ക പോലെ തന്നെയാ.
💬 Comments
View all comments