Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
പാർട്ടി ആകുമ്പോൾ പിന്നെ ടക്കീല ഷോട്ട് ഇല്ലാതെ എങ്ങനെയാ?"
അവർ മൂന്ന് പേരും വന്ന ഷോട്ട് Cheers പറഞ്ഞ് കുടിച്ചു. ഉള്ളിലൂടെ ഒരു തീനാളം ഇറങ്ങി പോകുന്നത് പോലെ തോന്നിയ ഹന്ന ചുമച്ചു പോയി. അപ്പൊൾ ദിയ ഒരു നാരങ്ങ എടുത്ത് കൊടുത്ത് കൊണ്ട് "ഒന്ന് നക്കി എടുത്തോ" എന്ന് പറഞ്ഞു.
ഹന്ന ചുമച്ചു കൊണ്ട്:"എന്ത് സാധനമാണ് അത്? അമ്മേ. പൊള്ളി പോയി".
മിയ:"ചേട്ടാ മൂന്ന് മാർഗരിറ്റ കൂടെ എടുത്തോ"
മിയ:"അതങ്ങ് കുടിക്കുമ്പോഴേക്കും ആ ചൂട് അങ്ങ് മാറും".
ദിയ സ്വകാര്യമായി "ബാറിലെ ചേട്ടൻ കൊള്ളാമല്ലേ. നല്ല ചുള്ളൻ ചേട്ടൻ".
മിയ:"നമ്പർ ചോദിച്ചാലോ? ഒത്താൽ എന്നും നല്ല കോക്ക്ടൈൽ എല്ലാം കുടിച്ച് ജീവിക്കാം."
ഹന്ന:"ദേ പിള്ളേരെ, ആവശ്യമില്ലാത്ത പരിപാടിക്ക് നിൽക്കണ്ട".
ദിയ:"അത് കൊള്ളാം, ചേച്ചി സെറ്റ് ആയെന്ന് വെച്ച്? ഞങ്ങൾക്കും ഒന്ന് സെറ്റ് ആവണ്ടേ"
അപ്പോഴേക്കും അങ്ങോട്ട് വന്ന ജോ പറഞ്ഞു "ദേ പിള്ളേരെ, ഒരുപാട് കുടിച്ച് കഴിഞ്ഞ പ്രാവശ്യത്തെ പോലെ കുളമാക്കിയാൽ ഞാൻ വരില്ലാട്ടോ രക്ഷിക്കാൻ". ജോ എന്നിട്ട് ഹന്നായി ചേർത്ത് പിടിച്ച് നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് പറഞ്ഞു "ഇവളുമാരുടെ മേലേ ഒരു കണ്ണ് വേണം കേട്ടോ. ഒരുപാട് കുടിക്കാൻ കൊടുക്കണ്ട".
ദിയ:"നീ പോടാ ഐപിഎസെ. ഞങ്ങൾക്ക് പ്രായപൂർത്തി ആയതാ".
ഹന്ന പുഞ്ചിരിച്ച് കൊണ്ട് "ശരി ഇച്ഛാ, ഞാൻ നോക്കിക്കോളാം" എന്ന് പറഞ്ഞു. അപ്പോഴേക്കും ഒരു ഗ്ലാസ് മാർഗരിറ്റ ഹന്നയുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് മിയ പറഞ്ഞു "ഐപിഎസ് ഒന്ന് പൊയ്ക്കെ, ഞങ്ങളെ നോക്കാൻ ഞങ്ങൾക്ക് അറിയാം. ഹന്ന ചേച്ചിയെയും ഞങ്ങൾ നോക്കിക്കോളാം". ജോ ചിരിച്ച്
💬 Comments
View all comments