0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

കൊണ്ട് പോയി.

കുറച്ച് കഴിഞ്ഞപ്പോൾ ലൈറ്റുകൾ എല്ലാം ഡിം ചെയ്ത് ഡാൻസ് ഫ്ലോറിലേക്ക് ആളുകൾ ഇറങ്ങാൻ തുടങ്ങി. ദിയ "വാവ് ഡാൻസ് തുടങ്ങി, സൂപ്പർ. ചേട്ടാ മൂന്ന് ടക്കില ഷോട്ട് കൂടെ" എന്ന് പറഞ്ഞു.

ഹന്ന:"ഇത്ര പോരെ മോളെ? കൂടുതൽ ആവില്ലേ".

മിയ:"ഒരു കൂടുതലും ആവില്ല. ഡാൻസ് കളിച്ച് തുടങ്ങുമ്പോൾ എല്ലാം ആവി ആയി പോവും. നമുക്ക് ഓരോ ഷോട്ട് കൂടെ അടിച്ചിട്ട് ഡാൻസ് കളിക്കാൻ പോവാം. ഇന്നലെ ഒരു ത്രിൽ വരൂ".

അപ്പോഴേക്കും വന്ന ഷോട്ടുകൾ ദിയ എടുത്ത് ഒരെണ്ണം ഹന്നയ്ക്ക് കൊടുത്തിട്ട് cheers എന്ന് പറഞ്ഞ് മൂന്ന് പേരും കൂടെ കുടിച്ചു.

അതിന് ശേഷം ദിയയും മിയയും അവളെയും വലിച്ച് ഡാൻസ് ഫ്ലോറിലേക്ക് ഓടി. അവരുടെ മൂന്ന് പേരുടെയും കയ്യിൽ മാർഗരിറ്റ ഗ്ലാസുകൾ ഉണ്ടായിരുന്നു. അവിടെ എത്തിയതും ദിയയും മിയയും ഡാൻസ് കളിക്കാൻ ആൾക്കൂട്ടത്തിൻ്റെ ഇടയിലേക്ക് ഓടി. ഹന്ന നല്ലൊരു ഡാൻസർ ആണെങ്കിലും, ഇത് പോലൊരു ഡാൻസ്ഫ്ലോറിൽ നിന്ന് പാർട്ടിക്ക് ഡാൻസ് ചെയ്യാനൊന്നും അവൾക്ക് അറിയില്ലായിരുന്നു. അത് കൊണ്ട് അവൾ ഫ്ലോറിൻ്റെ അടുത്ത് നിന്ന് ദിയയും മിയയും ഡാൻസ് കളിക്കുന്നത് ചിരിച്ച് കൊണ്ട് കയ്യടിച്ച് കണ്ട് കൊണ്ട് നിന്നു. പയ്യെ പയ്യെ ഡാൻസ് ഫ്ലോറിലെ ലൈറ്റ് ഒരുപാട് ഡിം ആയി, പകരം ലേസർ ലൈറ്റുകളും, പല തരം കളറിലുള്ള ലൈറ്റുകളും എല്ലാം മാറി മാറി തെളിയാൻ തുടങ്ങി. അതോടെ ഏകദേശം അടുത്ത് നിന്ന് ഡാൻസ് ചെയ്ത് കൊണ്ടിരുന്ന ദിയയെയും മിയയെയും പോലും ഹന്നയ്ക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. അതിൻ്റെ കൂടെ സ്മോക്ക് കൂടെ അടിച്ച് വിട്ടതോടെ

💬 Comments

View all comments