0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഒന്നും കാണാൻ പറ്റാതെ ആയി.

കുറച്ച് കഴിഞ്ഞപ്പോൾ അകത്തേക്ക് പോയി അവരെ നോക്കിയാലോ എന്ന് വിചാരിച്ച് നിൽക്കുമ്പോൾ ആണ് അവളുടെ അടുത്തേക്ക് ഒരാൾ വന്നു. "Good evening മോളെ" എന്ന് കേട്ടാണ് അവൾ തിരിഞ്ഞ് നോക്കിയത്. അയാളെ മനസ്സിലായില്ലെങ്കിലും അവൾ മധുരമായി പുഞ്ചിരിച്ച് കാണിച്ചു. അയാൾ പറഞ്ഞു "എൻ്റെ പേര് വർഗീസ് എന്നാ. ഞാൻ ജോനാഥൻ്റെ ഒരു അങ്കിൾ ആണ്. കല്യാണത്തിൻ്റെ അന്ന് നമ്മൾ കണ്ടിരുന്നു, പക്ഷേ ഓർമ്മ ഉണ്ടാവില്ല"

ഹന്ന പുഞ്ചിരിയോടെ തന്നെ "ഹായ് അങ്കിൾ. സോറി എനിക്ക് ഓർമ്മയില്ല, അന്ന് ഒരുപാട് പേര് ഉണ്ടായിരുന്നില്ലേ".

വർഗീസ്:"അതൊന്നും കുഴപ്പമില്ല മോളെ, ഇനി അങ്ങോട്ട് സമയം കിടക്കുകയല്ലേ പരിചയപ്പെടാൻ. അതൊക്കെ പോട്ടെ, മോള് ഡാൻസ് കളിക്കുന്നില്ലേ?"

ഹന്ന:"എനിക്ക് ഇങ്ങനത്തെ ഡാൻസൊന്നും അറിയില്ല അങ്കിൾ. ഞാൻ പഠിച്ചിട്ടുള്ളത് ക്ലാസിക്കൽ ഡാൻസ് ആണ്". ഹന്നയുടെ തലക്ക് ചെറുതായി മത്ത് കയറി തുടങ്ങിയിരുന്നു. അത് കൊണ്ട് അവൾക്ക് എത്രയും പെട്ടെന്ന് ദിയയെയും മിയയെയും കണ്ട് പിടിച്ച് ജോവിൻ്റെ അടുത്ത് എത്തിയാൽ മതിയെന്ന് തോന്നി തുടങ്ങി.

വർഗീസ് ചിരിച്ച് കൊണ്ട് "പിന്നെ സ്കൂളിൽ പോയി പഠിച്ച് കളിക്കാൻ ഇത് ഭരതനാട്യം ഒന്നുമല്ല. ചുമ്മാ ശരീരം ഒക്കെ ഒന്ന് ഇളക്കി കളിച്ചാൽ മതി. വാ ഞാൻ പഠിപ്പിച്ചു തരാം" എന്ന് പറഞ്ഞ് അയാൾ അവളുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് ഡാൻസ് ഫ്ലോറിലേക്ക് കൊണ്ട് പോയി. ഹന്നയ്ക്ക് കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസിൽ നിന്ന് മദ്യം താഴെ വീഴാതെ ഇരിക്കുന്നതിൽ ശ്രദ്ധിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അവളെയും കൊണ്ട് അയാൾ ആൾക്കൂട്ടത്തിൻ്റെ നടുവിൽ ഇരുണ്ട ഒരു

💬 Comments

View all comments