Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
പിടിച്ച് പുറകോട്ട് വലിച്ചത്. ഹന്ന നോക്കിയപ്പോൾ ദിയയും മിയയും ആയിരുന്നു. ദിയ വർഗീസിൻ്റെ കോളറിൽ കയറി പിടിച്ച് വലിച്ച് പിടിച്ചിരിക്കുകയാണ്. മിയ അപ്പോഴേക്കും അയാളുടെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.
ദിയ ആരെങ്കിലും കണ്ടോ എന്ന് ഒന്ന് ചുറ്റും നോക്കിയിട്ട് പറഞ്ഞു "എടോ പരട്ട കിളവാ, തന്നോട് ഞങ്ങൾ ഒരിക്കൽ മര്യാദയ്ക്ക് പറഞ്ഞതാ ഇനി വൃത്തികേട് കാണിക്കാൻ വന്നാൽ ഞങ്ങളുടെ കയ്യിൽ നിന്ന് കിട്ടും എന്ന്". ദിയ അയാളുടെ മറ്റേ കരണത്തും ഒന്ന് പൊട്ടിച്ചു.
മിയ ഹന്നയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു "എന്നിട്ടും തനിക്ക് ഞങ്ങളുടെ ചേച്ചിയുടെ ദേഹത്ത് കൈ വെക്കാൻ ധൈര്യം വന്നോടാ ചെറ്റേ".
ദിയ അയാളുടെ കോളറിൽ പിടിച്ച് അയാളെ തള്ളി മാറ്റിയിട്ട് "വാ ചേച്ചി, നമുക്ക് അങ്ങോട്ട് പോകാം"
ദിയയും മിയയും ഹന്നയെയും കൂട്ടി നടന്നു. ഹന്ന അപ്പോഴും പാതി ബോധത്തിൽ കണ്ണുകളിൽ നിന്ന് കണ്ണീരും ആയി അവർ നയിച്ച വഴിയേ നടന്നു. ദിയയും മിയയും അവളെ കൊണ്ടുപോയത് അവരുടെ ഫാമിലി സ്യൂട്ടിലേക്ക് ആണ്. അവിടെ എത്തി അവർ അവളെ കട്ടിലിൽ ഇരുത്തി.
എന്നാൽ ഹന്ന അവരെ വിട്ട് എഴുന്നേറ്റ് വേച്ച് വേച്ച് നടന്ന് പോയി മുഖമെല്ലാം ഒന്ന് കഴുകിയിട്ട് ആ ബാത്രൂമിൽ നിലത്ത് ഇരുന്ന് കരയാൻ തുടങ്ങി. ദിയയും മിയയും അകത്തേക്ക് വന്ന് അവളെ മെല്ലെ പിടിച്ച് ഉയർത്തി തിരിച്ച് കട്ടിലിലേക്ക് കൊണ്ട് വന്നു. അവരുടെ പെട്ടെന്നുള്ള വരവും, അതിൻ്റെ കൂടെ മുഖവും എല്ലാം കഴുകിയപ്പോൾ ഹന്നയ്ക്ക് നടന്ന കാര്യങ്ങൾ ഓരോന്നായി മനസ്സിൽ വ്യക്തമാകാൻ തുടങ്ങി.
ഹന്ന മുഖം പൊത്തി
💬 Comments
View all comments