0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഇരുന്ന് കരയാൻ തുടങ്ങി. ദിയയും മിയയും അവളുടെ ഇരുവശത്തും ഇരുന്ന് അവളെ ചേർത്ത് പിടിച്ച് ഇരുന്നു. അവരുടെ കണ്ണുകളും നിറഞ്ഞ് ഒഴുകാൻ തുടങ്ങി.

ദിയ:"സോറി ചേച്ചി. എല്ലാം ഞങ്ങളുടെ തെറ്റാ".

മിയ:"അതേ ചേച്ചി. ഞങ്ങളാ, ചേച്ചിയെ നിർബന്ധിച്ച് കുടിപ്പിച്ചത്.

ദിയ:"അയാളൊരു നാറിയ. വെറും ഒരു നാറി".

മിയ:"സോറി ചേച്ചി. പോട്ടെ. ഒന്നും സംഭവിച്ചില്ലല്ലോ. വിട്ട് കള".

ഹന്ന കരഞ്ഞ് കൊണ്ട് പറഞ്ഞു " നിങ്ങൾക്ക് അറിയില്ല അയാൾ എന്നെ എന്തെല്ലാം ചെയ്തെന്ന്".

ദിയ കണ്ണീരോടെ പറഞ്ഞു "ഞങ്ങൾക്ക് അറിയാം ചേച്ചി. മറ്റാരെക്കാളും നന്നായി ഞങ്ങൾക്ക് അറിയാം.

ഹന്ന അവരെ രണ്ട് പേരെയും അത്ഭുതത്തോടെ നോക്കി.

ദിയ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു "കുറച്ച് മാസങ്ങൾ മുൻപ് വരെ അയാള് ഞങ്ങൾക്ക് ഫൺ അങ്കിൾ വർഗീസ് ആയിരുന്നു. കുടുംബത്തിൻ്റെ സ്വത്ത് മുഴുവനും തായ്‌ലൻഡിൽ പോയും കള്ള് കുടിച്ചും കളയുന്ന അയാളെ കുടുംബത്തിൽ ആർക്കും ഇഷ്ടമല്ലായിരുന്നു. പക്ഷേ എപ്പോഴും കളി ചിരികളും ആയി സന്തോഷത്തോടെ മാത്രം ഇടപഴകുന്ന അയാളെ ഞങ്ങൾക്ക് വലിയ കാര്യമായിരുന്നു".

മിയ:"മമ്മിയും പപ്പയും ഞങ്ങളോട് പല തവണ പറഞ്ഞതാ അയാളും ആയി അധികം കമ്പനി വേണ്ടെന്ന്. പക്ഷേ ഞങ്ങളുടെ പൊട്ട ബുദ്ധിക്ക് അത് അയാളും ആയി കൂടുതൽ കമ്പനി കൂടാൻ ആണ് ഞങ്ങളെ തോന്നിച്ചത്".

ദിയ:"ഒരിക്കൽ അയാളുടെ ഒരു ഗോവൻ ട്രിപ്പ് കഴിഞ്ഞ് വന്നപ്പോൾ അയാള് ഞങ്ങളെ വിളിച്ചു. നല്ല ഗോവൻ ഫെനി കൊണ്ടുവന്നിട്ടുണ്ട് വന്നാൽ തരാമെന്ന് പറഞ്ഞ്. അയാളുടെ വീട്ടിൽ അയാള് ഒറ്റക്കാണെന്ന ബോധം പോലുമില്ലാതെ ഞങ്ങൾ ഓടി ചെന്നു. ഒന്നുമില്ലേലും ഞങ്ങളുടെ അങ്കിൾ

💬 Comments

View all comments