0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഹന്ന മോളും കൂടെ കൂടിയത് കൊണ്ട് പണി എല്ലാം പെട്ടെന്ന് തീർന്നു. നല്ല സ്പീഡാണ് മോൾക്ക് അടുക്കളപണിക്ക്. നല്ല തഴക്കം വന്ന കൈയാണ്".

സാറാമ്മ ഒന്ന് ഇരുത്തി മുളയിട്ട് പുറത്തേക്ക് പോയി. ഹന്നയ്ക്ക് സന്തോഷമായി, ഒന്ന് മൂളുക എങ്കിലും ചെയ്തല്ലോ.

ഹന്ന:"ചേച്ചി, ഇച്ചയും, പപ്പയും, മമ്മിയും എല്ലാം രാവിലെ എന്താ കുടിക്കാറ്?"

മേരി:"അങ്ങനെ ഒന്നുമില്ല മോളെ, സാറും ചേച്ചിയും രാവിലെ ഒരു കട്ടൻ കാപ്പി കുടിക്കും. സാറിനും ചേച്ചിക്കും ഷുഗർ ഉള്ളതാ. മോൻ പിന്നെ എന്തോ ഒരു പൊടി മേടിച്ച് വെച്ചിട്ടുണ്ട്. എന്നും രാവിലെ അത് വെള്ളത്തിൽ കലക്കി കുടിക്കും".

ഹന്ന:"എങ്കിൽ ഞാനും മുകളിൽ പോയി കുറച്ച് എക്സർസൈസ് എല്ലാം ചെയ്തിട്ട് വന്നോട്ടെ?"

മേരി ചിരിച്ച് കൊണ്ട് "എൻ്റെ മോളെ, അതിനെന്തിനാ എന്നോട് ചോദിക്കുന്നത്. ഇത് മോളുടെ വീടല്ലേ. മോൾക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാമല്ലോ".

ഹന്ന പുഞ്ചിരിച്ച് കൊണ്ട് പുറത്തേക്ക് പോയി. അവൾ പോയി കഴിഞ്ഞപ്പോൾ മേരി പുഞ്ചിരിച്ച് കൊണ്ട് ശാന്തയോട് പറഞ്ഞു "നല്ല തങ്കം പോലത്തെ ഒരു മോള് അല്ലേ?"

ശാന്ത:"അതേ. നല്ല ഐശ്വര്യവും"

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഹന്ന അവരുടെ മുറിയുടെ വശത്ത് തന്നെ ജോ ക്രമീകരിച്ചിരുന്ന ഒരു ഹോംജിമ്മിൽ കിടന്ന് കുറച്ച് സ്റ്റ്രെച്ചിംഗ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആണ് ജോ അങ്ങോട്ട് വന്നത്. കൃത്യം ഒരു നല്ല പോസിൽ ഹന്ന കിടക്കുമ്പോൾ ആണ് ജോ അവിടെ എത്തിയത്.

ജോ:"രാവിലെ തന്നെ മനുഷ്യൻ്റെ നിയന്ത്രണം നീ കളയുമോ എൻ്റെ അന്നേ?"

പെട്ടെന്ന് ജോവിൻ്റെ ശബ്ദം കേട്ട് ഞെട്ടിയ ഹന്ന ഞെട്ടി ബാലൻസ് തെറ്റി 'അയ്യോ' എന്ന് കരഞ്ഞ് കൊണ്ട്

💬 Comments

View all comments