Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ചമ്മി നിൽക്കുന്ന ഹന്നയെ നോക്കി) മോള് ഇതൊന്നും കാര്യമാക്കേണ്ട. മോളെ ഇവിടെ ഞങ്ങൾ മൂന്ന് പേർക്ക് തന്നെ പണി കുറവായത് കൊണ്ടാ, എലിസബത്തിനോട് വൈകി വന്നാൽ മതി എന്ന് പറഞ്ഞത്".
ഹന്ന:"ഇന്നെന്താ ചേച്ചി രാവിലെ ഉണ്ടാക്കാൻ പരിപാടി?"
മേരി:"രാവിലെ അപ്പവും ചിക്കൻ സ്റ്റൂവും. ദേ ഈ തേങ്ങ ചിരകി കഴിയുമ്പോഴേക്കും, ഞാൻ കോഴി ശരിയാക്കി കഴിയും. പിന്നെ ഞങ്ങൾ ഒരുമിച്ച് പിടിച്ച് തേങ്ങാപാൽ പിഴിഞ്ഞെടുത്തിട്ട് സ്റ്റു ഉണ്ടാക്കാൻ ഒരു അര മണിക്കൂർ പണിയേ ഉള്ളു".
എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ഹന്നയെ കണ്ട് മേരി അവസാനം പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു "ഇനി മോൾക്ക് സഹായിച്ചേ പറ്റു എന്ന് നിർബന്ധം ആണെങ്കിൽ, ദാ ആ ഇരിക്കുന്ന കാരറ്റും ഉരുളക്കിഴങ്ങും എല്ലാം തൊലി കളഞ്ഞ് അരിഞ്ഞ് എടുക്കാമോ?"
ഹന്ന സന്തോഷത്തോടെ "ഓകെ ചേച്ചി. അത് ഞാൻ ചെയ്തോളാം" എന്ന് പറഞ്ഞ് അങ്ങോട്ട് പോയി.
മൂന്ന് പേരും വിശേഷങ്ങളും കളി ചിരികളും ആയി സന്തോഷത്തോടെ പാചകം ചെയ്തു. കറി വാങ്ങി വെച്ചതും സാറാമ്മ അങ്ങോട്ട് വന്നു. സാറാമ്മയെ കണ്ട് ഹന്ന അല്പം പേടിച്ച് എഴുന്നേറ്റ് നിന്നു. സാറാമ്മയ്ക്കും ഹന്നയുടെ മുഖത്ത് നോക്കാൻ ചെറിയൊരു ചളിപ്പ് തോന്നി. ഒന്നുമില്ലേലും തലേന്ന് രാത്രി ഫിലിപ്പ് ഹന്നയുടെ പേരും പറഞ്ഞില്ലേ സാറാമ്മയെ കുനിച്ച് നിറുത്തി അടിച്ചത്.
സാറാമ്മ ഹന്നയെ നോക്കാതെ മേരിയോട് പറഞ്ഞു "ഇച്ചായൻ എഴുന്നേറ്റു കേട്ടോ. ഒരു ഒരു മണിക്കൂറിൽ ഞങൾ നടത്തം എല്ലാം കഴിഞ്ഞിട്ട് വരും അപ്പോഴേക്കും അപ്പവും കറിയും എല്ലാം റെഡി ആവണം".
മേരി:"കറി ഒക്കെ ഇപ്പോഴേ റെഡി. ഇന്ന്
💬 Comments
View all comments