0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

കഴിഞ്ഞ് ഹന്ന അടുക്കളയിൽ എത്തിയപ്പോൾ ശാന്ത ചേച്ചി ഇരുന്ന് തേങ്ങ ചിരകുന്നതാണ് കാണുന്നത്. അവളെ അത്രയും നേരത്തെ അവിടെ കണ്ട ശാന്ത അത്ഭുതത്തോടെ ചോദിച്ചു "അയ്യോ, കുഞ്ഞെന്താ ഇത്ര രാവിലെ?"

ഹന്ന അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു "ചേച്ചി ഇവിടെ എന്തെങ്കിലും സഹായം ചെയ്തു തരാമല്ലോ എന്ന് വിചാരിച്ച് വന്നതാ".

അപ്പോഴേക്കും അങ്ങോട്ട് പുറത്തേ ഫ്രീസറിൽ നിന്ന് രണ്ട് കോഴിയും ആയി വന്ന മേരി ചേച്ചിയും ഹന്നയെ കണ്ട അത്ഭുത്തിൽ ചോദിച്ചു "മോളെന്താ ഇത്ര നേരത്തെ?"

ശാന്ത:"ഞാൻ ചോദിച്ചതാ മേരി, കുഞ്ഞ് പറയുവാ നമ്മളെ സഹായിക്കാൻ വേണ്ടിയാണെന്ന്".

മേരി:"അയ്യോ മോളെ, ഇന്നലെ സാറാമ്മ ചേച്ചി അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണെങ്കിൽ, അത് അങ്ങ് വിട്ടുകള മോളെ. ഞാൻ പറഞ്ഞില്ലേ, ചേച്ചി ഒരു പാവമാ. ചിലപ്പോൾ ഒക്കെ അങ്ങനെ എന്തെങ്കിലും ഒക്കെ പറയുമെന്നെ ഉള്ളൂ".

ഹന്ന "അതല്ല ചേച്ചി. വീട്ടിൽ ആണെങ്കിലും ഞങൾ എല്ലാവരും ഈ സമയത്ത് ആണ് എഴുന്നേൽക്കാറ്. പഠിക്കാനോ, ജോലിയോ ഉണ്ടെങ്കിൽ അത് ചെയ്യും. അല്ലെങ്കിൽ അടുക്കളയിൽ അമ്മയെ സഹായിക്കും".

ശാന്ത:"ഇന്നലെ അതിന് സാറാമ്മ ചേച്ചി എന്താ പറഞ്ഞത്?"

മേരി:"അത്, ഇന്നലെ മോള് എഴുന്നേറ്റ് വന്നപ്പോൾ എന്തോ എട്ട് എട്ടര ആയി. എപ്പോൾ സാറാമ്മ ചേച്ചി എന്തോ ഇച്ചിരി വഴക്ക് പറഞ്ഞു. അതാ പറഞ്ഞത്".

ശാന്ത ഒരു വഷള് ചിരിയോടെ:"അല്ല പിന്നെ? ആദ്യ രാത്രി കഴിഞ്ഞ പെണ്ണ് അതി രാവിലെ വന്നാൽ ഭർത്താവിനല്ലേ അതിൻ്റെ ചീത്ത പേര്?"

മേരി:"ദേ, ശാന്തെ നീ നിൻ്റെ പണി നോക്ക്. ആവശ്യമില്ലാത്തത് ഒന്നും നീ ചിന്തിച്ച് കൂട്ടേണ്ട. (എന്നിട്ട്

💬 Comments

View all comments