0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

പൂർണ്ണമായും ഇറങ്ങിയ ഹന്ന അവരെ തോളിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മൂന്ന് പേരും കുറെ നേരം അവിടെ ഇരുന്ന് കരഞ്ഞു.

ഹന്ന:"നിങ്ങൾ ഇതൊന്നും ആരോടും പറഞ്ഞില്ലേ?"

ദിയ:"ആരോട് പറയാൻ ആണ്. എല്ലാവരും ഞങ്ങളോട് പറഞ്ഞതാ അയാളും ആയി കൂട്ട് വേണ്ടാ എന്ന്. എന്നിട്ട് ഇത് പോയി പറഞാൽ ഞങ്ങളുടെ അഹങ്കാരം കാരണമല്ലേ അനുഭവിച്ചോ എന്ന് പറയും. ഞങ്ങൾക്ക് എന്തും തുറന്ന് പറയാൻ പറ്റുന്നത് ഞങ്ങളുടെ ഐപിഎസ് ചേട്ടനോടാ, ചേട്ടൻ ആണെങ്കിൽ ഹൈദരബാദിൽ ട്രെയിനിങ്ങിന് പോയി കിടക്കുന്നു. ചേട്ടൻ ലീവിൽ വരുമ്പോൾ എല്ലാം പറയണം എന്ന് വെച്ചാ ഇരുന്നത്. പക്ഷേ ലീവിൽ വന്ന് അടുത്ത ദിവസം തന്നെ ചേച്ചി കയറി ചേട്ടൻ്റെ ഉള്ളിൽ താമസം തുടങ്ങിയില്ലെ. കല്യാണാലോചനയുടെ ഇടക്ക് ഇതെങ്ങാനും ചേട്ടൻ അറിഞ്ഞാൽ ചിലപ്പോൾ പള്ളിയിലേക്ക് മിന്നു കെട്ടാൻ വരുന്നതിന് പകരം അയാളെ കൊന്നിട്ട് ജയിലിൽ പോയേനെ. അത് കൊണ്ട് ഒന്നും ഞങ്ങൾ ആരോടും പറയാതെ ഇരുന്നത്".

മിയ:"പിന്നെ ഞങ്ങൾക്ക് ചേച്ചിയെ കിട്ടിയപ്പോൾ ഒരുപാട് സന്തോഷമായി. ഇന്ന് മാളിൽ വെച്ച് ചേച്ചിയുടെ ഇടിയുടെ കാര്യമെല്ലാം കേട്ടപ്പോൾ എല്ലാം ചേച്ചിയോട് പറയണം എന്ന് തോന്നി. അതിന് ഒരു ധൈര്യത്തിന് വേണ്ടിയാ ഞങ്ങൾ അത്രയും പെട്ടെന്ന് പെട്ടെന്ന് കുടിച്ചത്. പക്ഷേ അതിൻ്റെ കൂടെ പാവം ചേച്ചിയെയും ഞങ്ങൾ കെണിയിൽ പെടുത്തി. തലക്ക് കുറച്ച് മത്ത് പിടിച്ചിട്ട് ചേച്ചിയോട് എല്ലാം പറയാം എന്ന് വിചാരിച്ച് കുറച്ച് നേരം ഡാൻസ് എല്ലാം കളിച്ചിട്ട് വന്നപ്പോൾ ചേച്ചിയെ കാണാനില്ല. ഞങ്ങൾ വിചാരിച്ചു ചേച്ചി ചേട്ടൻ്റെ കൂടെ കാണുമെന്ന്. അവിടെ ചെന്ന് നോക്കിയപ്പോൾ ചേച്ചിയെ കണ്ടില്ല. അപ്പൊൾ

💬 Comments

View all comments