0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഒരു പരട്ട കിളവി അവർക്കുള്ള ഭക്ഷണം എടുത്ത് കൊടുക്കാൻ പറഞ്ഞു. അതും എടുത്ത് കൊടുത്തിട്ട് ഞങ്ങൾ ചേച്ചിയെ നോക്കി എല്ലാടത്തും ഓടി നടന്നു. അപ്പോഴാണ് ഇവൾ പറയുന്നത് ആ വർഗീസ് നാറിയെയും കാണുന്നില്ലല്ലോ."

ദിയ:"എൻ്റെ ചേച്ചി, അപ്പൊൾ അനുഭവിച്ച പോലൊരു ആധി ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങള് അനുഭവിച്ചിട്ടില്ല. ഒരു പരക്കമ്പാച്ചിൽ ആയിരുന്നു. ഒടുവിൽ ആണ് ഡാൻസ് ഫ്ലോർ മുഴുവൻ ഒന്ന് അരിച്ച് നോക്കാമെന്ന് പറഞ്ഞ് ഞങ്ങൾ അങ്ങോട്ട് വന്നത്. സോറി ചേച്ചി. എല്ലാം ഞങ്ങളുടെ തെറ്റാ".

മിയ:"അതേ ചേച്ചി. എല്ലാം ഞങ്ങളുടെ തെറ്റാ സോറി".

ഹന്ന സ്നേഹത്തോടെ അവർക്ക് രണ്ട് പേർക്കും നെറ്റിയിൽ ഓരോ ഉമ്മ കൊടുത്തു.

ഹന്ന:"അന്നത്തെ സംഭവത്തിൽ നിങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല. തെറ്റ് അയാളുടെ മാത്രമാണ്. പിന്നെ ഇന്നത്തെ സംഭവത്തിൽ. ഞാൻ തനിയെ ആണ് എടുത്ത് കുടിച്ചത്. അല്ലാതെ നിങ്ങൾ നിർബന്ധിച്ചിട്ടൊന്നുമല്ല. പക്ഷേ അയാളെ വെറുതെ വിടാൻ പാടില്ല. അല്ലെങ്കിൽ നാളെ വേറൊരു പെണ്ണും ഇത് തന്നെ അനുഭവിക്കേണ്ടി വരും".

ദിയ:"നമ്മൾ എന്ത് ചെയ്യും ചേച്ചി?"

ഹന്ന:"അതെല്ലാം നമുക്ക് ആലോചിക്കാം. ഇപ്പൊൾ ഒന്നിനും എന്നെ കൊണ്ട് പറ്റില്ല. എൻ്റെ തല എല്ലാം ഇപ്പോഴും കറങ്ങുവാ. അത് കൊണ്ട് മക്കള് പോയി എനിക്ക് കുറച്ച് മോരുംവെള്ളമോ മറ്റോ കൊണ്ടുവന്ന് താ".

അവർ രണ്ട് പേരും ചാടി എഴുന്നേറ്റു. "ഞങ്ങളുടെ കൈയ്യിൽ ഹാങ്ങോവർ പില്ലും ഉണ്ട് ചേച്ചി. അതും കൊണ്ടുവരാം".

ഹന്ന ചിരിച്ച് കൊണ്ട് "സ്റ്റോക്ക് ചെയ്ത് വെച്ചിരിക്കുകയാ അല്ലെ?"

അവർ രണ്ട് പേരും ഒന്ന് ചമ്മി ചിരിച്ചിട്ട് വെളിയിലേക്ക് ഓടി.

അവർ പോയതും ഹന്ന

💬 Comments

View all comments