0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഞാൻ എന്തായാലും പറയും. ഇഛ എന്ത് ശിക്ഷ തന്നാലും ഞാനത് സന്തോഷത്തോടെ സ്വീകരിക്കും. നിങ്ങളുടെ കാര്യം നിങ്ങൾ സമ്മതിച്ചാൽ ഞാൻ തന്നെ ഇച്ഛയോട് പറഞ്ഞോളാം".

ദിയ:"ചേട്ടൻ വഴക്ക് പറയുമോ ചേച്ചി?"

ഹന്ന:"ഇല്ല മോളെ, ഞാൻ പറഞ്ഞില്ലേ. നിങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല. അഥവാ ഇനി നിങ്ങളെ വഴക്ക് പറഞ്ഞാലും ഇപ്പോ എന്താ? നിങ്ങളുടെ ചേട്ടൻ അല്ലെ".

മിയ ദിയയോട് "കുഴപ്പമില്ലടി. എന്തായാലും നമുക്ക് നോക്കാം. ചേച്ചി എന്തായാലും നമ്മുടെ ഒപ്പം ഉണ്ടല്ലോ".

ദിയ:"ശരി ചേച്ചി. ചേച്ചി പറയുന്നത് പോലെ ചെയ്യാം".

ഹന്ന:"അയാളെ കുടുക്കാൻ അയാളുടെ ലാപ്ടോപ്പും മൊബൈലും കിട്ടിയാൽ നന്നായിരുന്നു. അതിൻ്റെ password കിട്ടിയാൽ നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു".

ദിയ സന്തോഷത്തോടെ "അത് എളുപ്പമാണ് ചേച്ചി. അയാളുടെ എല്ലാ പാസ്‌വേഡും അയാള് ഒരു ഡയറിയിൽ എഴുതി ആണ് സൂക്ഷിക്കാറ്. അവൻ്റെ തനിസ്വഭവം അറിയുന്നതിന് മുൻപ് അയാൾക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടും ഫേസ്ബുക്ക് അക്കൗണ്ടും എല്ലാം ഉണ്ടാക്കി കൊടുത്തത് ഞങ്ങൾ ആണ്. അന്ന് അയാള് അതിൽ ആണ് എഴുതിയത്. അന്ന് ഞങ്ങൾ അയാളെ കുറെ കളിയാക്കിയതാണ് അതിൻ്റെ പേരിൽ".

ഹന്ന:"അപ്പൊൾ ജോ അയാളെ ആദ്യം തന്നെ തല്ലി കൊന്നില്ലെങ്കിൽ, നമുക്ക് ആ ഡയറി കിട്ടിയാൽ അയാൾക്കുള്ള പണി നമ്മൾക്ക് തന്നെ കൊടുക്കാം, പക്ഷേ അതിലെല്ലാം മുൻപ്, അയാളുടെ ഫോൺ നമുക്ക് കിട്ടണം. നിങ്ങളുടെ വീഡിയോ വല്ലതും അയാള് എടുത്തിട്ടുണ്ടെങ്കിൽ അത് വലിയ അപകടമാണ്".

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

പാർട്ടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയിൽ ഹന്നയും ദിയയും മിയയും എല്ലാം നിശബ്ദർ ആയിരുന്നു. ജോ ചിരിച്ച് കൊണ്ട് ചോദിച്ചു "മൂന്നിൻ്റെയും കെട്ട് ഇത്

💬 Comments

View all comments