0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

അവൾക്ക് ഒന്ന് നോർമൽ ആകാൻ. അത് കഴിഞ്ഞ് അവൾ പറഞ്ഞു "അങ്കിൾ, നാളെ നമുക്ക് കുടിക്കാനൊരു ബോട്ടിൽ ടക്കീല സംഘടിപ്പിക്കാമോ? എനിക്ക് ഒരുപാട് ഇഷ്ടമായി. അത് കൊണ്ടാ".

വർഗീസ് ചിരിച്ച് കൊണ്ട് "നിന്നെ ഞാൻ നാളെ ടക്കീലയിൽ കുളിപ്പിച്ച് തരാമേടി പെണ്ണെ".

ഹന്ന അവസാനം കഷ്ടപ്പെട്ട് ഒന്ന് ചിരിച്ച് കാണിച്ചിട്ട് "അങ്കിൾ എന്നാൽ ചായയും ആയി ആദ്യം പോ. ഞാൻ സാരി എല്ലാം ഒന്ന് ശരിയാക്കിയിട്ട് വരാം".

വർഗീസ് ട്രേ എടുക്കാൻ വേണ്ടി മുന്നോട്ട് ആഞ്ഞ് അവളുടെ ചുണ്ടിൽ പെട്ടെന്ന് ഒരുമ്മ കൊടുത്തിട്ട് സന്തോഷത്തോടെ ട്രേയിൽ ചായ എല്ലാം എടുത്ത് വെച്ച് പുറത്തേക്ക് നടന്നു. ഹന്ന കുറച്ച് നേരം അവിടെ കിതച്ച് കൊണ്ട് നിന്നു. എന്നിട്ട് ദേഷ്യം സഹിക്കാൻ വയ്യാതെ പാതുകത്തിൽ ശക്തിയോടെ മുഷ്ടി ചുരുട്ടി രണ്ട് കൈകൾ കൊണ്ടും ഇടിച്ചു. അതിന് ശേഷം വസ്ത്രം എല്ലാം നേരെയിട്ട് പുഞ്ചിരിയോടെ അങ്കിൾ കാണിച്ച് കൊടുത്ത ബിസ്‌ക്കറ്റുകളും എടുത്ത് ഹാളിലേക്ക് നടന്നു.

തിരിച്ച് വീട്ടിൽ എത്തി ഹന്ന ആദ്യം തന്നെ ദിയയെയും മിയയെയും വിളിച്ച് എല്ലാ കാര്യങ്ങളും വിശദീകരിച്ചു. അവരുമായി എല്ലാം ചർച്ച ചെയ്ത് തീരുമാനിച്ചതിന് ശേഷം അവൾ കുളിക്കാൻ കയറി. കുളി എല്ലാം കഴിഞ്ഞ് ഹന്ന വെളിയിലേക്ക് ഇറങ്ങിയപ്പോൾ ജോ ചോദിച്ചു "നീ ഒക്കെ അല്ലേ?"

ഹന്ന:"ഞാൻ ഒക്കെ ആണിച്ച. പക്ഷേ അയാള് അടുത്ത് വരുമ്പോൾ തന്നെ തൊലി എല്ലാം അറപ്പ് കൊണ്ട് ചുരുണ്ട് കീറുന്ന പോലെ തോന്നും".

ജോ:"ഇനി ഏതായാലും നാളെ നീ അയാളെ കാണാൻ പോകുമ്പോൾ അയാളെ അടുപ്പിക്കണ്ടാ, ആദ്യം തന്നെ ഉറങ്ങാൻ ഉള്ള

💬 Comments

View all comments