0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

മരുന്ന് കലക്കിയ ഷോട്ട് അങ്ങ് കൊടുത്തേരെ".

ഹന്ന:"അത് പറ്റില്ല ഇച്ഛാ. അയാളുടെ ഡയറിയും മൊബൈലിന്റെ പാസ്‌വേഡും കിട്ടണം. അത് എവിടെയാണ് എന്ന് മനസ്സിലാക്കി കഴിഞ്ഞേ അയാളെ ഉറക്കാൻ പറ്റു. അല്ലെങ്കിൽ അയാൾ ഉറങ്ങി കഴിഞ്ഞ് നമ്മൾ തപ്പിയിട്ട് ആ ഡയറി കിട്ടിയില്ലെങ്കിൽ നമ്മുടെ എല്ലാം പദ്ധതിയും പൊളിയും".

ജോ:"എടി, ഞാൻ ഒന്നുമില്ലേലും ഒരു പോലീസ് ഓഫീസർ അല്ലെ. ഇതിൻ്റെ ഒന്നും ആവശ്യമില്ലാതെ അവനെ കൊണ്ട് എന്ത് വേണമെങ്കിലും തത്ത പറയുന്നത് പോലെ പറയിപ്പിക്കാൻ എനിക്കറിയാം. പിന്നെ എന്തിനാ ഇതെല്ലാം?"

ഹന്ന അല്പസമയം ആലോചിച്ചതിന് ശേഷം "വേണ്ടിച്ച. ഇത് ഞങ്ങളുടെ പ്ലാൻ അല്ലേ. ഞങ്ങൾ തന്നെ ഇത് എക്സിക്യൂട്ട് ചെയ്തോളാം, ഇച്ഛ ഇതിൽ risk എടുപ്പിക്കാൻ, ഞങ്ങൾ മൂന്ന് പേർക്കും ഇഷ്ടമല്ല, അത് മാത്രമല്ല അങ്ങനെ ചെയ്യുമ്പോൾ എന്തെങ്കിലും പാളി പോയാൽ, അയാള് വല്ല കേസും കൊടുത്താൽ, ദിയയുടെയും മിയയുടെയും ഭാവി വെള്ളത്തിൽ ആകും, അതുപോലെ ഇച്ചയുടെ ജോലിയും. കാരണം നമ്മുടെ കയ്യിൽ തെളിവ് ഒന്നുമില്ല. ആദ്യം തെളിവ് സംഘടിപ്പിക്കണം, എന്നിട്ട് മതി പൊട്ടിക്കുന്നത്".

ജോ:"എടി എൻ്റെ ഭാര്യക്കും പെങ്ങൾമാർക്കും വേണ്ടി റിസ്ക് എടുത്തില്ലെങ്കിൽ പിന്നെ ഞാൻ ആർക്ക് വേണ്ടിയാ റിസ്ക് എടുക്കേണ്ടത്?"

ഹന്ന:"അതറിയാം ഇച്ഛാ. പക്ഷേ ഇത് ദിയയുടെയും മിയയുടെയും പ്ലാൻ ആണ്. അവർക്ക് വേണ്ടി അവർ തന്നെ പ്രതികരിക്കണം, എങ്കിലെ നാളെ അവർ ഇത് പോലെ എന്തെങ്കിലും സംഭവിച്ചാൽ നേരിടാൻ ധൈര്യം കിട്ടു. എപ്പോഴും അവർക്ക് വേണ്ടി risk എടുക്കാൻ ഇച്ചക്ക് കഴിഞ്ഞെന്ന് വരില്ലല്ലോ".

ജോ:"പക്ഷേ ഇവിടെ റിസ്ക് എടുക്കുന്നത് നീയല്ലേ. നീ ആണ് ഒറ്റക്ക്

💬 Comments

View all comments