Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
അവൻ്റെ കൂടെ പോയി സമയം ചെലവഴിച്ച് അവൻ്റെ ഡയറി കണ്ട് പിടിക്കേണ്ടത്".
ഹന്ന:"അതിനെന്താ ഇച്ഛാ, അവർ എനിക്ക് എൻ്റെ സാറയെ പോലെ തന്നെയാണ്. അവർക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. (ജോവിൻ്റെ മുഖത്ത് നോക്കാതെ)പിന്നെ ഇച്ഛ പേടിക്കേണ്ട. അയാളെ ഞാൻ എൻ്റെ ദേഹത്ത് തൊടീക്കില്ല".
താൻ പറയുന്നത് കള്ളമാണെന്ന് ഹന്നയ്ക്ക് നന്നായിട്ട് അറിയാമായിരുന്നു. എന്ത് വന്നാലും അയാളുടെ ഡയറി എവിടെയാണ് എന്ന് അറിയുന്നത് വരെ അയാളുടെ ഇഷ്ടത്തിന് വഴങ്ങി കൊടുത്തേ പറ്റു. അയാളാണെങ്കിൽ കിട്ടുന്ന അവസരത്തിൽ എല്ലാം ആർത്തി പിടിച്ച് പരമാവധി മുതലാക്കാൻ ആണ് നോക്കുന്നത്. അത് കൊണ്ട് എത്ര മാത്രം അയാളെ നിയന്ത്രിക്കാൻ കഴിയുമെന്നതിൽ ഹന്നയ്ക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.
ജോ:"നിൻ്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ, അങ്ങനെ ആവട്ടെ. പക്ഷേ അവൻ എങ്ങാനും നിൻ്റെ ദേഹത്ത് തൊട്ടാൽ, ഒന്നും നോക്കേണ്ട, എടുത്തിട്ട് പൊട്ടിച്ചോ. ബാക്കി ഞാൻ നോക്കിക്കോളാം".
ഹന്ന ജോവിനെ നോക്കാതെ അലമാരിയില് ഉടുപ്പ് എല്ലാം എടുത്ത് വെക്കുന്ന ഭാവത്തിൽ തിരിഞ്ഞു. ഇന്ന് അയാള് തൻ്റെ മുലയിൽ വരെ കയറി പിടിച്ച കാര്യം ഹന്ന ജോവിനോട് പറഞ്ഞില്ല. വെറുതേ അത് പറഞ്ഞ് ജോവിനെ വിഷമ്മിപ്പിക്കേണ്ട എന്ന് അവൾ കരുതി. അന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങളും, ദിയയ്ക്കും മിയയ്ക്കും സംഭവിച്ച കാര്യങ്ങളും എല്ലാം കേട്ടപ്പോൾ തന്നെ ജോവിന് എത്ര വിഷമം വന്നു എന്ന് അവൾ കണ്ടതാണ്. ഇനി എന്ത് നടന്നാലും അതിന് ഉത്തരവാദിത്തം തനിക്ക് മാത്രമാണ്, അത് കൊണ്ട് ഇനി അയാള് എത്ര അതിരു കടന്നാലും ജോവിനോട് പറഞ്ഞ് വിഷമിപ്പിക്കില്ല എന്നവൾ തീരുമാനിച്ചിരുന്നു.
ഹന്ന:"ഇല്ല ഇച്ഛാ. പേടിക്കേണ്ട.
💬 Comments
View all comments