Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
അയാള് എന്നെ തൊടില്ല. അത് ഞാൻ ഏറ്റു".
ഹന്ന മനസ്സിൽ, അയാൾ അതിരു കടക്കാതെ എങ്ങനെയും തടഞ്ഞേ പറ്റു എന്ന് പറയുമ്പോഴും, അവളുടെ മനസ്സിൻ്റെ ഏതോ ഒരു കോണിൽ അയാള് അതിരു കടന്നപ്പോൾ കിട്ടിയ ആ ഹരവും സുഖവും അവളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.
രാത്രി എല്ലാവരും കൂടെ അത്താഴം കഴിച്ച് കൊണ്ടിരുന്നപ്പോൾ ഫിലിപ്പ് എവിടെയെല്ലാം പോയി എന്ന് ചോദിച്ചു.
ജോ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞ് കഴിഞ്ഞ് വർഗീസ് അങ്കിളിൻ്റെ വീട്ടിലും പോയി എന്ന് പറഞ്ഞു.
സാറാമ്മ:"ഞാൻ പറഞ്ഞതല്ലേ, അവൻ്റെ വീട്ടിൽ പോയില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന്. പിന്നെ എന്തിനാ ഇന്ന് തന്നെ ധൃതി പിടിച്ച് പോയത്?"
ജോ:"അതൊന്നുമല്ല മമ്മി. ജോസഫ് അങ്കിളിൻ്റെ വീട്ടിൽ പോയി തിരിച്ച് വന്നത് അത് വഴിയാ. എങ്കിൽ പിന്നെ അവിടെയും കൂടെ അങ്ങ് കയറിയാൽ ആ പണി കൂടെ അങ്ങ് കഴിയുമല്ലോ എന്ന് വിചാരിച്ചു"
സാറാമ്മ ഒന്നും മിണ്ടിയില്ല.
ഹന്ന ധൈര്യം സംഭരിച്ച് എന്നാൽ അല്പം ഭയത്തോടെ ചോദിച്ചു "മമ്മിക്ക് ആ അങ്കിളിനെ ഇഷ്ടമല്ലേ?"
സാറാമ്മ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു "ഇഷ്ടമല്ലയ്ക ഒന്നുമില്ല. എൻ്റെ കസിൻ ആണ്. അതായത് എൻ്റെ അച്ചൻ്റെ അനിയൻ്റെ ഒരേഒരു മകൻ. പക്ഷേ ചെറുപ്പത്തിലെ അവൻ ഒരു കുരുത്തം കെട്ടവൻ ആയിരുന്നു. അവനെ പ്രസവിച്ചതോടെ മോളിമമ്മി പോയി. അവൻ്റെ കാര്യം ഓർത്ത് ആദി കയറിയാണ് പേരപ്പനും മരിച്ചത്. പിന്നെ പേരപ്പന്റെ സ്വത്ത് എല്ലാം അവൻ്റെ പേരിലായി. അതും കൂടെ ആയപ്പോൾ പൂർത്തി ആയി. പേരപ്പനും, അപ്പൻ്റെ അപ്പനും എല്ലാം കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് മുഴുവൻ അവൻ കള്ള് കുടിച്ചും കറങ്ങി
💬 Comments
View all comments