Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
നടന്നും ധൂർത്തടിച്ച് കളഞ്ഞ് കൊണ്ടിരിക്കുകയാണ്. ചോദിച്ചാൽ പറയും, ഞാൻ ഒറ്റ തടി ആണ്. എൻ്റെ കാലശേഷം ഈ സ്വത്തൊന്നും ആർക്കും കൊടുക്കാനില്ല. അത് കൊണ്ട് ഞാൻ ഒറ്റക്ക് ആസ്വദിച്ച് ജീവിച്ച് മരിക്കുമെന്ന് പറഞ്ഞ് നടക്കുവാ. എല്ലാം അവൻ വിറ്റ് തുലച്ചു. ആകെ ബാക്കി ഉണ്ടായിരുന്ന മൂന്നാറിലെ തേയില തോട്ടവും എസ്റ്റേറ്റും അവൻ കഴിഞ്ഞ വർഷം വിറ്റു. ഇപ്പൊ അതിൻ്റെ കാശും ബാങ്കിൽ ഇട്ട് അത് തിന്ന് കൊണ്ട് ജീവിക്കുന്നു. ഇനി എൻ്റെ പേരപ്പൻ കൊടുത്തതിൽ ബാക്കി ഉള്ളത് ആ വീടും അവൻ്റെ ബാങ്കിൽ കിടക്കുന്ന കാശും മാത്രമാണ്".
ഫിലിപ്പ്:"ഏത് വീട്? മൂന്നാറിലെഎസ്റ്റേറ്റ് വിൽക്കാൻ കാലതാമസം വന്നപ്പോൾ, അവന് ആംസ്റ്റർഡാമിൽ ട്രിപ്പ് പോകാൻ ഒരു 20 ലക്ഷം കടം വേണമെന്ന് പറഞ്ഞ് എൻ്റെ അടുത്ത് വന്നിരുന്നു. ഒറ്റ രൂപ പോലും ഞാൻ കൊടുക്കില്ല എന്ന് പറഞ്ഞു. അതിൻ്റെ വാശിക്ക് വീടിൻ്റെ ആധാരം വെച്ചാണ് അവൻ ട്രിപ്പ് പോയത്. എസ്റ്റേറ്റ് വിറ്റ് കഴിഞ്ഞപ്പോൾ വീടിൻ്റെ ആധാരം തിരിച്ചെടുത്തോ എന്ന് എനിക്കറിയില്ല. പക്ഷേ അവൻ്റെ സ്വഭാവം വച്ച് അതിന് സാധ്യതയില്ല. ബാങ്കിൽ നിന്ന് പലിശ തനിയെ അങ്ങ് പോകുന്നത് കൊണ്ട് അവൻ അതിനെ പറ്റി ചിന്തിക്കുന്ന് പോലുമുണ്ടാവില്ല".
സാറാമ്മ:"ഓ, അതും അപ്പൊൾ അവൻ കളഞ്ഞ് കുടിക്കുമല്ലേ. പാവം പേരപ്പൻ. എന്തൊരു നല്ലൊരു മനുഷ്യനായിരുന്നു, എന്നിട്ടും ഇങ്ങനൊരു വിത്താണല്ലൊ ഉണ്ടായത്. പേരപ്പനെ ഓർത്ത് മാത്രമാ ഞങ്ങൾ അവനെ വീടിൻ്റെ പരിസരത്തിൽ എങ്കിലും അടുപ്പിക്കുന്നത്".
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
അത്താഴമെല്ലാം കഴിഞ്ഞ്, ഹന്ന അടുക്കളയിൽ ചേച്ചിമാരെ സഹായിച്ച് കഴിഞ്ഞാണ് മുറിയിലേക്ക് ചെന്നത്. കട്ടിലിൽ ജോ ഏതോ ഒരു
💬 Comments
View all comments